പ്രവാസി ഇന്ത്യ ഈദ് ജലയാത്ര
text_fieldsപ്രവാസി ഇന്ത്യ ദുബൈ കോഴിക്കോട് ജില്ല കമ്മിറ്റി നടത്തിയ ഈദ് ജലയാത്ര
ദുബൈ: പ്രവാസി ഇന്ത്യ ദുബൈ കോഴിക്കോട് ജില്ല കമ്മിറ്റി രണ്ടാം ബലിപെരുന്നാൾ ദിനത്തിൽ ക്രീക്കിൽ ഈദ് ജലയാത്ര സംഘടിപ്പിച്ചു. പ്രവാസി ഇന്ത്യ കേന്ദ്ര ജനറൽ സെക്രട്ടറി അരുൺ സുന്ദർ രാജ് ഉദ്ഘാടനം ചെയ്തു. പ്രവാസി ഇന്ത്യ ദുബൈ മലപ്പുറം ജില്ല പ്രസിഡന്റ് എൻ.പി. അബ്ദുറഹ്മാൻ, കോഴിക്കോട് ജില്ല പ്രസിഡന്റ് സാദിഖ് വാണിമേൽ, വൈസ് പ്രസിഡന്റ് അഡ്വ. സലീം തുടങ്ങിയവർ സംസാരിച്ചു. സബീൽ കൊടിയത്തൂർ, അബ്ദുസ്സലാം വാണിമേൽ തുടങ്ങിയവർ നയിച്ച കരോക്കെ ഗാനമേളയും വിദേശ കലാകാരന്മാർ അവതരിപ്പിച്ച തനൂറാ ഡാൻസും ജലയാത്രക്ക് കൊഴുപ്പേകി. കുട്ടികൾക്കായി പപ്പെറ്റ് ഷോയും അരങ്ങേറി. ജലയാത്ര കൺവീനർ നജീബ് മേപ്പയൂർ സ്വാഗതവും കോഴിക്കോട് ജില്ല സെക്രട്ടറി മുബാറക് പൂനൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

