കാപിറ്റൽ ഗെയിൻസ് നികുതി: വിവേചനം അവസാനിപ്പിക്കണം -പ്രവാസി ഇന്ത്യ
text_fieldsദുബൈ: വിദേശ രാജ്യങ്ങളിലുള്ള ഇന്ത്യൻ പ്രവാസികൾ നാട്ടിലെ സ്വത്തുകൾ വിൽക്കുമ്പോൾ ഉയർന്ന നികുതി നൽകേണ്ടിവരുന്ന അവസ്ഥ വിവേചനമാണെന്നും, പ്രവാസികൾക്കും സ്ഥിരനിവാസികൾക്കുമിടയിൽ ഒരേ രീതിയിലുള്ള നികുതി പരിഗണന നൽകണമെന്നും കേന്ദ്ര ബജറ്റ് സെഷനിൽ ഇതിന് അനുകൂലമായ പരിഹാരം വരുത്തണമെന്നും പ്രവാസി ഇന്ത്യ കേന്ദ്ര കമ്മിറ്റി കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടു. ഫിനാൻസ് ആക്ട് 2024-ലെ കാപിറ്റൽ ഗെയിൻസ് നിയമങ്ങളിൽനിന്നുള്ള ഇൻഡെക്സേഷൻ ബെനിഫിറ്റ് റിഡക്ഷനിൽ പ്രവാസി ഇന്ത്യക്കാരെയും ഉൾപ്പെടുത്തണം.
ഈ വിഷയവുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങൾ നടപ്പാക്കാൻ പ്രവാസി ഇന്ത്യ തീരുമാനിച്ചു.
ധനകാര്യ മന്ത്രി, കേന്ദ്ര നികുതി നിരീക്ഷണവകുപ്പ്, യു.എ.ഇ.യിലെ ഇന്ത്യൻ എംബസി, കോൺസുലേറ്റ് എന്നിവർക്ക് മെമ്മോറാണ്ടം നൽകും. പ്രവാസി സമൂഹത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും സാമ്പത്തിക നീതി ഉറപ്പാക്കുന്നതിനും പ്രവാസി ഇന്ത്യ നടത്തുന്ന പ്രവർത്തനങ്ങൾക്ക് എല്ലാ വിഭാഗം ജനങ്ങളിൽനിന്നും പിന്തുണ യോഗം അഭ്യർഥിച്ചു.
യോഗത്തിന് പ്രസിഡന്റ് അബ്ദുള്ള സവാദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അരുൺ സുന്ദർരാജ്, പ്രോഗ്രാം കൺവീനർ അബ്ദുൽ ഹസീബ് ഉൾപ്പെടെയുള്ള കേന്ദ്ര കമ്മിറ്റി അംഗങ്ങൾ യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
