Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപ്രവാസി ഡിവിഡൻറ്​...

പ്രവാസി ഡിവിഡൻറ്​ പദ്ധതി എന്ത്​?

text_fields
bookmark_border
divident
cancel

പ്രവാസി കേരളീയരുടെ ക്ഷേമ പരിപാടികള്‍ വിപുലപ്പെടുത്തുന്നതിനും പ്രവാസി നിക്ഷേപങ്ങള്‍ ജന്മനാടി​െൻറ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്നതിനുമായി കേരള സര്‍ക്കാര്‍ ആവിഷ്​കരിച്ച നൂതന ദീര്‍ഘകാല നിക്ഷേപ പദ്ധതിയാണ് പ്രവാസി ഡിവിഡൻറ്​ പദ്ധതി. നിക്ഷേപ സുരക്ഷയോടൊപ്പം പ്രവാസി കേരളീയര്‍ക്കും ജീവിത പങ്കാളിക്കും ആജീവാനാന്തം പ്രതിമാസ സുരക്ഷിത വരുമാനം ഉറപ്പ് നല്‍കുന്ന പദ്ധതിയാണിത്.

മൂന്ന്​ ലക്ഷം രൂപ മുതല്‍ 51 ലക്ഷം രൂപ വരെ നിക്ഷേപിക്കാവുന്ന ദീര്‍ഘകാല പദ്ധതിയില്‍ നിക്ഷേപകര്‍ക്ക് സര്‍ക്കാര്‍ വിഹിതം ഉള്‍പ്പെടെ 10 ശതമാനം ഡിവിഡൻറ്​ ഉറപ്പായും ലഭിക്കുന്നു. ആദ്യ മൂന്ന്​ വര്‍ഷങ്ങളിലെ 10 ശതമാനം ഡിവിഡൻറി​െൻറ നികുതി കഴിച്ചുള്ള തുക നിക്ഷേപ തുകയോട് കൂട്ടിച്ചേര്‍ക്കും. നാലാം വര്‍ഷം മുതല്‍ നിക്ഷേപകര്‍ക്ക് പ്രതിമാസ ഡിവിഡൻറ്​ ലഭിച്ച്​ തുടങ്ങും. നിക്ഷേപ തുക പിൻവലിക്കാൻ കഴിയില്ല എന്നതാണ്​ ഇൗ പദ്ധതിയുടെ പ്രത്യേകത.

നിക്ഷേപകരുടെ കാലശേഷം പങ്കാളിക്ക് ഡിവിഡൻറ്​ ലഭ്യമാകും. പങ്കാളിയുടെ കാലശേഷം നോമിനിക്ക് നിക്ഷേപ തുകയൊടൊപ്പം കൂട്ടിചേര്‍ക്കപ്പെട്ട ആദ്യ മൂന്ന് വര്‍ഷങ്ങളിലെ ഡിവിഡൻറ്​ സഹിതം നിക്ഷേപ തുക തിരികെ നല്‍കുന്നതാണ്. വളരെ ചെറിയകാലയളവിനുള്ളില്‍ 250 കോടിയില്‍ പരം രൂപ പ്രവാസി ഡിവിഡൻറ്​ പദ്ധതിയില്‍ പ്രവാസികള്‍ നിക്ഷേപിച്ചിട്ടുണ്ട്​.

പ്രവാസികള്‍ക്ക് സാമ്പത്തിക പരിരക്ഷയോടൊപ്പം സാമൂഹ്യ സുരക്ഷിതത്വവും ഉറപ്പാക്കുന്ന ഈ പദ്ധതി ഇത്തരത്തില്‍ ഇന്ത്യയിലെ തന്നെ ആദ്യത്തേതാണ്. പദ്ധതിയിലേക്കുള്ള നിക്ഷേപം www.pravasikerala.org എന്ന വെബ്​സൈറ്റുവഴി ഓണ്‍ലൈനായി നടത്താവുന്നതാണ്. നിക്ഷേപ സര്‍ട്ടിഫിക്കറ്റ് ഓണ്‍ലൈനായി തന്നെ ലഭിക്കും. സിജു ജോർജ്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pravasiDividentEmarat beats
News Summary - pravasi dividend scheme
Next Story