Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightചികിത്സക്ക് നാട്ടിൽ...

ചികിത്സക്ക് നാട്ടിൽ പോയ തിരൂർ സ്വദേശി മരിച്ചു

text_fields
bookmark_border
ചികിത്സക്ക് നാട്ടിൽ പോയ തിരൂർ സ്വദേശി മരിച്ചു
cancel

ദുബൈ: മൂന്ന് ദിവസം മുമ്പ് നാട്ടിലേക്ക് ചികിത്സക്ക് പോയ തിരുർ സ്വദേശി നാട്ടിൽ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു. പുറത്തൂർ ചെറുപുന്നയിലെ പുത്തൻ പീടിയേക്കൽ കുഞ്ഞാപ്പു ഹാജിയുടെ മകൻ സിദ്ധീഖ് (51)ആണ് മരണപ്പെട്ടത്.

ഖോർഫുഖാനിൽ ഗ്രോസറി നടത്തി വരികയായിരുന്നു. ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് ചാർട്ടേർഡ് വിമാനത്തിൽ നാട്ടിലേക്ക് പോയത്.

ഫസീലയാണ് ഭാര്യ. മക്കൾ :നിയാസ് (ഖോർഫുഖാൻ), ആയിഷ നസീബ, ഫാത്തിമ നിസാന. മരുമകൻ :

അബ്ദുള്‍ മാജിദ് പാലക്കൽ. സഹോദരങ്ങൾ: അലി, ഫാത്തിമ, ഖദീജ, പരേതനായ സുലൈമാന്‍.

ഖബറടക്കം ചൊവ്വാഴ്ച്ച കാലത്ത് 9 മണിക്ക് മുട്ടനൂർ ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubaideathpravasiTirur Newsgorhukhan
Next Story