അവധിയിൽ നാട്ടിലെത്തിയ ദിവസം പ്രവാസി നിര്യാതനായി
text_fieldsഅബൂദബി: അബൂദബി -റുവൈസിലെ ഗ്യാസ്കോ കമ്പനിയിൽ ജീവനക്കാരനായിരുന്ന വളാഞ്ചേരി - ബാവപ്പടി സ്വദേശി ഉണ്ണിയേങ്ങൾ അബ്ദുൽ ജബ്ബാർ (58) ഹൃദയാഘാതം മൂലം നിര്യാതനായി. അവധിയെടുത്ത് വ്യാഴാഴ്ച രാവിലെ നാട്ടിലെത്തിയ അബ്ദുൽ ജബ്ബാറിനെ രാത്രി നെഞ്ചുവേദനയെ തുടർന്ന് വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. രണ്ട് പതിറ്റാണ്ടായി യു.എ.ഇയിൽ ജോലി ചെയ്ത് വരികയായിരുന്നു.
ജമാഅത്തെ ഇസ്ലാമി ആദ്യകാല അംഗമായിരുന്ന പരേതനായ ഉണ്ണിയേങ്ങൾ മുഹമ്മദിെൻറയും ടി.ടി. ആസ്യയുടെയും മകനാണ്. ഭാര്യ: ഹവ്വ ടീച്ചർ. മക്കൾ: ഹിശാം, ഹിബ. മരുമകൻ: അബ്ദുൽ ഗഫൂർ (എടരിക്കോട്). സഹോദരങ്ങൾ: അബ്ദുൽ അഹദ്, അബ്ദുറഷീദ് (അബൂദബി), മുഹമ്മദലി മാസ്റ്റർ (ബ്രദേഴ്സ് ഹൈസ്കൂൾ, മാവണ്ടിയൂർ), ശരീഫ ടീച്ചർ (വലമ്പൂർ), സൈനബ ടീച്ചർ (നിലമ്പൂർ) പരേതരായ ഖാലിദ്, ഫാത്തിമ, സഈദ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
