പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ പണം വേണ്ട; അടുത്തമാസം പ്രാബല്യത്തിലെന്ന് നോർക്ക
text_fieldsദുബൈ: വിദേശത്ത് മരണപ്പെടുന്ന പ്രവാസിയുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കു മെന്ന ബജറ്റ് പ്രഖ്യാപനം പൊള്ളയാണെന്ന പ്രചാരണത്തിനെതിരെ നോര്‍ക്ക റൂട്സ് രംഗത്ത്. പ്രഖ ്യാപനം നടപ്പിലാക്കുന്നതിലെ കാലതാമസവും അവ്യക്തതയും ഏതാനും ദിവസങ്ങളായി പ്രവാ സികള്‍ക്കിടയില്‍ ചര്‍ച്ചയാണ്. 2019-^20 ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതി ഏപ്രിൽ മാസം മുതലാണ് പ്രാബല്യത്തിൽ വരികയെന്ന് നോർക്ക അറിയിച്ചു.എന്നാൽ പദ്ധതി ഏതു രീതിയില്‍ നടപ്പിലാക്കണമെന്നതില് ഇനിയും തീരുമാനമായിട്ടില്ലെന്നാണ് അധികൃതരില്‍ നിന്നുള്ള വിശദീകരണം. വിശദമായ ചര്‍ച്ചകൾ നടന്നു വരുന്നതേയൊള്ളു. ഇക്കാര്യത്തിൽ ആശങ്ക നില നിൽക്കുന്നുമുണ്ട് . എന്നാൽ ഇതുമായി ബന്ധപ്പെട്ട പ്രചരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും ഗൾഫ് നാടുകളിലെ മലയാളികൾക്കിടയിൽ പ്രവാസികളുടെ ഉന്നമനത്തിനായാണ് നോർക്ക റൂട്ട്സ് പ്രവര്‍ത്തിക്കുന്നതെന്നും വ്യാജ പ്രചരണങ്ങൾ പ്രവാസി മലയാളികൾ തിരിച്ചറിയണമെന്നും നോർക്ക റൂട്ട്സ് അതികൃതർ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി . മൃതദേഹം നാട്ടിലെത്തിച്ച ശേഷം ചിലവഴിച്ച തുക ബന്ധപ്പെട്ടവര്‍ക്ക് തിരികെ നല്കുന്ന നിലവിലെ ‘കാരുണ്യ’ പദ്ധതി വിപുലീകരിച്ചുള്ള സംവിധാനത്തെ കുറിച്ചാണ് നോര്‍ക്ക ആലോചിക്കുന്നത്.
ഇക്കഴിഞ്ഞ സംസ്ഥാന ബജറ്റിലാണ് ധനമന്ത്രി ഡോ .തോമസ് ഐസക് പ്രവാസികളുടെ മൃതദേഹം വീട്ടിലെത്തിക്കുന്നതിനുള്ള മുഴുവന്‍ ചെലവും നോര്‍ക്ക റൂട്സ് വഴി സര്‍ക്കാര്‍ വഹിക്കുമെന്ന് പ്രഖ്യാപിച്ചത്. പദ്ധതിയെക്കുറിച്ച് രണ്ടാഴ്ച്ച മുമ്പ് ദുബൈയില്‍ നടന്ന ലോക കേരള സഭയുടെ സമ്മേളനത്തിൽ മുഖ്യമന്ത്രിയും വിശദീകരിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ദുബൈയില്‍ മരണപ്പെട്ട മലയാളിയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് സാമൂഹിക പ്രവര്‍ത്തകര്‍ നോര്‍ക്കയുടെ തിരുവനന്തപുരം ഓഫീസില്‍ ബന്ധപ്പെട്ടപ്പോള്‍ വ്യക്തതയില്ലാത്ത മറുപടിയാണ് ലഭിച്ചത്. അത്തരം പദ്ധതി നിലവില്ലെന്നും മൃതദേഹം കേരളത്തിലെ വിമാനത്താവളത്തില്‍ നിന്ന് ആംബുലന്‍സ് സര്‍വീസ് വഴി സൗജന്യമായി വീട്ടിലെത്തിക്കുന്ന പദ്ധതി മാത്രമാണ് നിലവിലുള്ളതെന്നുമാണ് നോര്‍ക്ക ടോള്‍ ഫ്രീ നമ്പരില്‍ നിന്ന് ലഭിച്ച വിവരം. ഇതിെൻറ ഓഡിയോ പ്രചരിച്ചതോടെ വിഷയം പ്രവാസ ലോകത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. എന്നാൽ ഏപ്രിൽ മുതൽ നടപ്പാക്കുന്ന നടപ്പിൽ വരുത്തുന്നതിന് മുന്നോടിയായി വ്യക്തമായ നിയമവും ചട്ടവും തയ്യാറാക്കി വരികയാണെന്ന് നോർക്ക വ്യക്തമാക്കുന്നു. ഏതെല്ലാം വിഭാഗങ്ങൾക്കാണ് ഈ സൗജന്യ സഹായം ലഭിക്കുക എന്നതടക്കമുള്ള കാര്യങ്ങൾ നിശ്ചയിക്കേണ്ടതായുണ്ട്.
നടപടിക്രമങ്ങൾ അതിവേഗം പൂർത്തീകരിച്ച് പദ്ധതി പ്രാബല്യത്തിലാക്കും. നിലവില്‍ പദ്ധതിയുടെ വിവരങ്ങൾ നോർക്കയുടെ കോൾസെൻററിൽ ലഭ്യമല്ല. എന്നാല്‍ ചിലർ നോർക്ക കോൾസെൻററിൽ വിളിച്ച് പദ്ധതിയെക്കുറിച്ച് ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്ന് നോർക്ക റൂട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ.ഹരികൃഷ്ണൻ നമ്പൂതിരി പറഞ്ഞു. നിലവിൽ പ്രവാസികളുടെ ഭൗതീക ശരീരം അവരുടെ നാട്ടിലേക്കും അസുഖബാധിതരെ സൗജന്യമായി ആശുപത്രിയിലേക്കോ നാട്ടിലേക്കോ എത്തിക്കുന്ന നോർക്ക എമർജൻസി ആംബുലൻസ് സർവ്വീസ് പദ്ധതിയെക്കുറിച്ചും, ഭൗതീക ശരീരം നാട്ടിലെത്തിക്കുന്നതിന് ധനസഹായം നൽകുന്ന ‘കാരുണ്യം’ പദ്ധതിയെക്കുറിച്ചുമുള്ള വിവരങ്ങൾ മാത്രമേ നോർക്കയുടെ കോൾസെൻററിൽ നിന്ന് ലഭ്യമാകുകയുള്ളൂ. പുതിയ പദ്ധതി പ്രാബല്യത്തിൽ വരുന്നതനുസരിച്ച് വിശദവിവരങ്ങൾ നോർക്കയുടെ കോൾസെൻററിലും വെബ്സൈറ്റിലും ലഭിക്കുമെന്നും നോര്‍ക്ക അറിയിച്ചു. ഗള്‍ഫ് രാജ്യങ്ങളില്‍ മരണപ്പെട്ടാല്‍ മൃതദേഹം നാട്ടിലെത്തിക്കാന്‍ വലിയ ചെലവാണെന്നിരിക്കെ ഇതിനായി വരുന്ന മുഴുവൻ ചെലവും നോര്‍ക്ക വഹിക്കുമെന്ന ബജറ്റ് പ്രഖ്യാപനം പ്രവാസി മലയാളികള്‍ക്ക് ഏറെ ആശ്വാസമാണ് നൽകിയിരുന്നത്. ഇപ്പോൾ നിലവിലുള്ള കാരുണ്യ പദ്ധതി വഴി പരമാവധി 50,000 രൂപയാണ് ലഭിക്കുന്നത്. യാതൊരു വരുമാന മാർഗവും ഇല്ലാത്തവർക്ക് മാത്രമാണിത്.
തുക ഉയർത്തി നിയമപരമായ നൂലാമാലകൾ കുറക്കാനാണ് പുതിയ പദ്ധതിയിലൂടെ സർക്കാർ ശ്രമിക്കുന്നത്. മരണമടഞ്ഞ പ്രവാസിയുടെ അവകാശികൾക്കാണ് സാമ്പത്തിക സഹായം നൽകുക. ഇതിന് വ്യക്തമായ തെളിവുകൾ സഹിതം അപേക്ഷ നൽകണം. അതുകൊണ്ടുതന്നെ കാല താമസം വരാനും സാധ്യതയുണ്ട്. അതേസമയം മരണാനന്തര കടലാസു ജോലികൾക്കും മറ്റുമായി പണച്ചിലവ് ആവശ്യമായി വരുന്നത് ബന്ധപ്പെട്ട ഗൾഫ് രാജ്യത്താണ്. സാധാരണ ഗതിയിൽ മൃതദേഹം കൊണ്ടുവരുന്നതിനുള്ള പണം ജോലി ചെയ്യുന്ന സ്ഥാപനമോ സ്പോൺസർമാരോ സാമൂഹിക സംഘടനകളോ അതത് നയതന്ത്രകാര്യാലയമോ ആണ് നൽകാറ് . യു.എ.ഇ അടക്കമുള്ള വിദേശ രാജ്യങ്ങളിൽ നോർക്കക്ക് ഓഫീസോ , ഉദ്യോഗസ്ഥരോ ഇല്ലാത്ത സാഹചര്യത്തിൽ ഇത്തരം പ്രഖ്യാപനങ്ങൾ എങ്ങിനെ നടപ്പാക്കുമെന്നതിൽ വ്യക്തത വരുത്തേണ്ടതുണ്ടെന്ന് ഈ രംഗത്ത് ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹം പാസിെൻറ യു.എ.ഇ ചീഫ് കോർഡിനേറ്ററും ഷാർജ ഇന്ത്യൻ അസോസിയേഷൻ ലീഗൽ സെൽ ലീഡറുമായ അഡ്വ. ഈസ അനീസ് ചൂണ്ടിക്കാട്ടി. മൃതദേഹം തൂക്കി നോകുന്നത് ഒഴിവാക്കി നിരക്ക് ഏകീകരിച്ചെന്ന കേന്ദ്ര സർക്കാരിെൻറ പ്രഖ്യാപനവും പ്രഹസനം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. എയർ ഇന്ത്യയുടെ നിരക്കിൽ മാത്രമാണ് ഏകീകരണമുള്ളത്.ശവപെട്ടിക്കും മറ്റു കടലാസു പണികൾക്കുമായി വരുന്ന തുകയിൽ ഇപ്പോഴും മാറ്റമില്ല . പൂർണ്ണമായും സൗജന്യമാക്കാനുള്ള നിയമ നിർമ്മാണത്തിനുള്ള ശ്രമങ്ങളാണ് വേണ്ടതെന്നും ഹം പാസ് അതിനുള്ള ശ്രമത്തിലാണെന്നും ഈസ അനീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
