Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപ്രവാസിച്ചിട്ടി,...

പ്രവാസിച്ചിട്ടി, പൊതുമാപ്പ്​: മുഖ്യമന്ത്രിയും ധനമന്ത്രിയും യു.എ.ഇയിൽ എത്തുന്നു

text_fields
bookmark_border
പ്രവാസിച്ചിട്ടി, പൊതുമാപ്പ്​: മുഖ്യമന്ത്രിയും ധനമന്ത്രിയും യു.എ.ഇയിൽ എത്തുന്നു
cancel

ദുബൈ: യു.എ.ഇ പ്രഖ്യാപിച്ച പൊതുമാപ്പ്​ സൗകര്യം പ്രയോജനപ്പെടുത്തി നാട്ടിലേക്ക്​ മടങ്ങാനാഗ്രഹിക്കുന്ന മലയാളികളുടെ സൗകര്യത്തിന്​ കേരള സർക്കാർ വേണ്ട സഹായങ്ങളൊരുക്കുമെന്ന്​ ധനമന്ത്രി ഡോ. ടി.എം.തോമസ്​ ​െഎസക്ക്​ അറിയിച്ചു. ഇതിനാവശ്യമായ ആവശ്യമായ ഫണ്ട്​ നോർക്കയുടെ പക്കലുണ്ട്​. വിദേശ പര്യടനം നടത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ മടങ്ങിയെത്തിയാലുടൻ ഇതു സംബന്ധിച്ച വിശദ പ്രഖ്യാപനമുണ്ടാവും. പ്രവാസി ചിട്ടി സംബന്ധിച്ച ഒരുക്കങ്ങൾക്കും വിവിധ മലയാളി കൂട്ടായ്​മകളും ധനകാര്യ സ്​ഥാപനങ്ങളുമായി ചർച്ച നടത്തുന്നതിനുമായി ധനമന്ത്രി അടുത്ത മാസം യു.എ.ഇയിലെത്തും. തുടർന്ന്​  പ്രവാസി ചിട്ടിയുടെ ഉദ്​ഘാടനത്തിന്​ മുഖ്യമന്ത്രിയുമെത്തും. ആഗസ്​റ്റ്​ അവസാനത്തിലോ സെപ്​റ്റംബർ ആദ്യമോ ആവും ഇത്​.

ശരീഅ നിയമങ്ങൾക്കനുസൃതമായ ചിട്ടികൾ മൂന്നുമാസത്തിനകം
ദുബൈ: കെ.എസ്​.എഫ്​ ആരംഭിക്കുന്ന പ്രവാസി ചിട്ടി എല്ലാവിധ നിയമങ്ങളും പാലിച്ചാണ്​ മുന്നോട്ടുപോകുന്നതെന്നും മറിച്ചുള്ള ആരോപണങ്ങളും സംശയങ്ങളും അടിസ്​ഥാന രഹിതമാണെന്നും ധനമ​ന്ത്രി ഡോ.ടി.എം. തോമസ്​ ​െഎസക്ക്​ വ്യക്​തമാക്കി. പ്രവാസി ഇന്ത്യക്കാരിൽ നിന്ന്​ ചിട്ടി അടവുകൾ സ്വീകരിക്കുന്നതിന്​ അനുമതി നേടിയത്​ കെ.എം.മാണി ധനമന്ത്രിയായിരുന്ന കാലത്താണ്​. അതി​​​െൻറ ക​​ൃത്യമായ തുടർച്ചയാണ്​ നിലവിൽ നടക്കുന്നത്​. നടത്തിപ്പിനാവശ്യമായ ഉത്തരവുകളെല്ലാം നേടിയിട്ടുണ്ട്​. ഒന്നര ലക്ഷം പ്രവാസികൾ ഇതിനകം താൽപര്യം പ്രകടിപ്പിച്ചു മുന്നോട്ടു വന്നു. ഇതിൽ 6000 പേരെ ഉപഭോക്​താക്കളായി ചേർത്തിട്ടുണ്ട്​.

പ്രവാസികളെ നാടി​​​െൻറ വികസനത്തിന്​ നേരിട്ട്​ പങ്കാളികളാക്കും വിധം വിവിധ പ്രദേശങ്ങളുടെ വികസന പദ്ധതി ലക്ഷ്യം വെച്ചാണ്​ ഒാരോ ചിട്ടിയും ആരംഭിക്കുക. ഒാരോ ജില്ലയിലും സാംസ്​കാരിക സമുച്ചയം, സ്​റ്റേഡിയം, റോഡുകൾ എന്നിവയുടെ നിർമാണത്തിനാണ്​ തുക വിനിയോഗിക്കുകയെന്ന്​ ദുബൈയിലെ മാധ്യമ പ്രവർത്തകരുമായി വീഡിയോ കോൺഫറൻസിങ്​ വഴി നടത്തിയ മുഖാമുഖത്തിൽ  മ​ന്ത്രി വ്യക്​തമാക്കി. ശരീഅത്ത്​ നിയമങ്ങൾക്കനുസൃതമായി പലിശയുമായി ബന്ധമില്ലാത്ത വിധം പ്രത്യേക ചിട്ടികൾ ശരീഅ കൗൺസിലി​​​െൻറ അനുമതിയോടെ മൂന്നു മാസത്തിനകം ആരംഭിക്കും.

പശ്​ചാത്തല സൗകര്യവികസനം, റോഡ്​ നിർമാണം തുടങ്ങിയ പദ്ധതികൾക്ക്​ മാത്രമാവും ഇതു മുഖേന സമാഹരിക്കുന്ന പണം വിനിയോഗിക്കുക. പലിശ പൂർണമായി ഒഴിവാക്കി ലാഭവിഹിതമാണ്​ ലഭ്യമാക്കുക. ലേലം വിളി ഉൗഹക്കച്ചവടത്തി​​​​െൻറ പരിധിയിൽ വന്നേക്കുമെന്നതിനാൽ അതൊഴിവാക്കി  പരസ്​പര സമ്മതത്തോടെ ഏറ്റവും അത്യാവശ്യക്കാരനായ ഉപഭോക്​താവിന്​ ചിട്ടി തുക ലഭിക്കുന്ന സംവിധാനം ഒരുക്കുവാനാണ്​ ആലോചിക്കുന്നത്​.

ആൻ​ഡ്രോയ്​ഡ്​ ഫോണുകളിലുപയോഗിക്കുന്ന കെ.എസ്​.എഫ്​.ഇ ആപ്പ്​  തയ്യാറായതായും ​െഎഫോണുകളിലേക്ക്​ ആപ്പ്​ ഒരു മാസത്തിനകം തയ്യാറാകുമെന്നും കെ.എസ്​.എഫ്​.ഇ ഡയറക്​ടർ ഡോ.പി.വി. ഉണ്ണികൃഷ്​ണൻ വ്യക്​തമാക്കി. 

പ്രവാസി ചിട്ടിയെക്കുറിച്ചറിയാൻ
https://pravasi.ksfe.com/ എന്ന വെബ്സൈറ്റ് വഴിയും കെഎസ്എഫ്ഇയുടെ മൊബൈൽ ആപ്ലിക്കേഷൻ വഴിയും രജിസ്റ്റർ ചെയ്യാം. യു.എ.ഇയിലുള്ളവർ ​ 009148189669 നമ്പറിൽ മിസ്​ഡ്​കാൾ നൽകുകയോ 3707നമ്പറിലേക്ക്​ എസ്​.എം.എസ്​ അയക്കുകയോ ചെയ്​താൽ വിവരങ്ങൾ ലഭ്യമാവും. ഇതിനു പുറമെ pravasi@ksfe.com എന്ന വിലാസത്തിലോ,  0091 9447097907 എന്ന വാട്​സ്​ആപ്പ്​ നമ്പറിലോ ബന്ധപ്പെട്ടാലും വിവരങ്ങൾ ലഭിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsPravasi chitti
News Summary - Pravasi chitti-Gulf news
Next Story