‘പ്രവാസി ചിട്ടി സുരക്ഷിത നിക്ഷേപമെന്ന് കെ.എസ്.എഫ്.ഇ അധികൃതര്‍’
text_fieldsറാസല്‍ഖൈമ: സര്‍ക്കാര്‍ ഗ്യാരണ്ടിയുള്ള സുരക്ഷിത നിക്ഷേപമാണ് കെ.എസ്.എഫ്.ഇയുടെ പ്രവാസി ചിട്ടിയെന്ന് കെ.എസ്.എഫ്.ഇ ചെയര്‍മാന്‍ അഡ്വ. പീലിപ്പോസ് തോമസ്. റാസല്‍ഖൈമ ഇന്ത്യന്‍ അസോസിയേഷനും കേരള സമാജവും പ്രവാസി ചിട്ടിയുമായി ബന്ധപ്പെട്ട് നടത്തിയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സെപ്റ്റംബറില്‍ യു.എ.ഇയില്‍ ഒരുക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രവാസി ചിട്ടിയുടെ ഉദ്ഘാടനം നിര്‍വഹിക്കും.
ചിട്ടിയില്‍ ചേരുന്നതിനുള്ള നടപടിക്രമങ്ങള്‍ കൂടുതല്‍ എളുപ്പമാക്കിയിട്ടുണ്ട്.
പ്രവാസി കാര്‍ഡ് ഇല്ലാത്തവര്‍ക്കും രജിസ്ട്രേഷന്‍ സാധ്യമാകുന്ന രീതിയില്‍ ഓണ്‍ലൈന്‍ സംവിധാനം പുന$ക്രമീകരിച്ചതായി ഡയറക്ടര്‍ പി.വി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ഇന്ത്യന്‍ അസോസിയേഷൻ പ്രസിഡൻറ് ഡോ. റജി ജേക്കബ് അധ്യക്ഷത വഹിച്ചു. നാസര്‍ അല്‍മഹ, കിഷോര്‍, മുജീബ്, ജോര്‍ജ് സാമുവല്‍, സജ്ജാദ് ഫൈസല്‍, നാസര്‍ അല്‍ദാന തുടങ്ങിയവര്‍ സംസാരിച്ചു. ജന.സെക്രട്ടറി ഗോപകുമാര്‍ നന്ദിയും കേരള സമാജം സെക്രട്ടറി അജയ് നന്ദിയും പറഞ്ഞു.
