സർഗസായാഹ്നം സംഘടിപ്പിച്ചു
text_fieldsപ്രവാസി ബുക്സിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സർഗസായാഹ്നം പരിപാടിയിൽ പങ്കെടുത്തവർ
ഷാർജ: പ്രവാസി ബുക്സിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സർഗസായാഹ്നം പരിപാടിയിൽ രണ്ട് പുസ്തകങ്ങൾ ചർച്ചചെയ്തു. ധന്യ അജിത്തിന്റെ കർണാഭരണം എന്ന നോവലും സജിന പണിക്കരുടെ ഓർമപ്പാതി എന്ന ഓർമകളുടെ സമാഹാരവുമാണ് ചർച്ചചെയ്തത്. കവി കെ. ഗോപിനാഥൻ മോഡറേറ്ററായ ചടങ്ങ് എഴുത്തുകാരി സിറൂജ ദിൽഷാദ് ഉദ്ഘാടനംചെയ്തു. ഷാർജ മുവൈലയിലെ അൽസഹ്റ ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന പരിപാടിയിൽ അജിത് കണ്ടല്ലൂർ കർണാഭരണവും ഇ.കെ. ദിനേശൻ ഓർമപ്പാതിയും അവതരിപ്പിച്ചു.
അമേരിക്കൻ എമിറേറ്റ്സ് സ്കൂൾ നടത്തിയ ടാലന്റ് ഷോയിൽ ഫോട്ടോഗ്രഫി മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഫർദാന ദിൽഷാദിനെ ചടങ്ങിൽ ആദരിച്ചു. രമേശ് പെരുമ്പിലാവ് ഉപഹാര സമർപ്പണം നടത്തി. ലേഖ ജസ്റ്റിൻ, അസി, ഫാത്തിമ ദോഫാർ, അനൂപ് കുമ്പനാട്, സബ്ന നസീർ, പ്രവീൺ പാലക്കീൽ, വെള്ളിയോടൻ എന്നിവർ പുസ്തക അവലോകനം നടത്തി. രചയിതാക്കളായ ധന്യ അജിത്, സജിന പണിക്കർ എന്നിവർ മറുപടി പ്രസംഗം നടത്തി. ബിജു വിജയ് സ്വാഗതവും അജിത് വള്ളോലി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

