‘കഥായാനം: കഥാവഴിയിലൂടെ’ പുസ്തക ചർച്ച
text_fieldsഷാർജ: പ്രവാസി ബുക്സിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 14ന് വൈകുന്നേരം ആറ് മണി മുതൽ ‘കഥായാനം: കഥാവഴിയിലൂടെ’ എന്ന പേരിൽ പുസ്തക ചർച്ച സംഘടിപ്പിക്കുന്നു. അജിത് കണ്ടല്ലൂരിന്റെ ഇസബെല്ലയും ഹുസ്ന റാഫിയുടെ വാർസ് ഓഫ് ദി റോസസും ആണ് കഥായാനത്തിൽ ചർച്ച ചെയ്യപ്പെടുന്ന പുസ്തകങ്ങൾ.
ഷാർജ ഇന്ത്യൻ അസോസിയേഷൻ ട്രഷറർ ഷാജി ജോൺ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ ഇ.കെ ദിനേശൻ, ദീപ ചിറയിൽ എന്നിവർ പുസ്തകാവതരണം നടത്തും. ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ നടക്കുന്ന പരിപാടിയിൽ വെള്ളിയോടൻ മോഡറേറ്ററായിരിക്കും. പ്രവീൺ പാലക്കീൽ, ഇസ്മായിൽ മേലടി, കെ. ഗോപിനാഥ്, ലേഖ ജസ്റ്റിൻ, അജിത് വള്ളോലി, സജിന പണിക്കർ, അനൂജ സനൂബ്, റസീന ഹൈദർ തുടങ്ങിയവർ പുസ്തകങ്ങളുടെ വായനാനുഭവം പങ്കുവെക്കും. അജിത് കണ്ടല്ലൂർ, ഹുസ്ന റാഫി എന്നിവർ സദസ്സുമായി സംവദിക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

