Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപ്രവാസി ഭാരതീയസമ്മാൻ;...

പ്രവാസി ഭാരതീയസമ്മാൻ; മലയാളിത്തിളക്കമായി സിദ്ധാർഥ്​ ബാലചന്ദ്രൻ

text_fields
bookmark_border
പ്രവാസി ഭാരതീയസമ്മാൻ; മലയാളിത്തിളക്കമായി സിദ്ധാർഥ്​ ബാലചന്ദ്രൻ
cancel
camera_alt

സിദ്ധാർഥ്​ ബാലചന്ദ്രൻ

ദുബൈ: ഈവർഷത്തെ പ്രവാസി ഭാരതീയസമ്മാൻ പ്രഖ്യാപിച്ചപ്പോൾ യു.എ.ഇക്കും മലയാളികൾക്കും അഭിമാനനേട്ടമായി സിദ്ധാർഥ്​ ബാലചന്ദ്രൻ. ബിസിനസിനൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങളാണ്​ ഈ തിരുവനന്തപുരം സ്വദേശിയെ പുരസ്കാരത്തിന്​ അർഹനാക്കിയത്​. കേന്ദ്രസർക്കാർ പ്രഖ്യാപിച്ച 27 അംഗ പട്ടികയിൽ ഗൾഫിൽനിന്നുള്ള ഏക പ്രതിനിധിയാണ്​ സിദ്ധാർഥ്​. ​ഇന്ത്യയിലും യു.എ.ഇയിലും സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമാണ്​. തൊഴിലാളികളുടെ ക്ഷേമത്തിന്​ അദ്ദേഹം നൽകിയ സംഭാവനകൾ ​ശ്രദ്ധേയമായിരുന്നു. 2019 മുതല്‍ ദുബൈ ആസ്ഥാനമായ ഇന്ത്യാ ക്ലബിന്‍റെ ചെയര്‍മാനാണ്. 2010-2012ലും സിദ്ധാര്‍ത്ഥ് ചെയർമാനായിരുന്നു. 33ാം വയസ്സിൽ ഇന്ത്യ ക്ലബിന്‍റെ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ വ്യക്​തിയായിരുന്നു സിദ്ധാർഥ്​. പ്രമുഖ ഇന്ത്യൻ വ്യവസായികൾ ഉൾപ്പെടുന്ന ക്ലബാണിത്​.

നിശ്ചദാര്‍ഢ്യ വിഭാഗത്തിൽപെട്ട കുട്ടികളെ മുഖ്യധാരയിലേക്ക് എത്തിക്കാന്‍ നിരവധി പ്രവർത്തനങ്ങൾ നടത്തി. ദുബൈ ഓട്ടിസം സെന്‍റർ, അബൂദബി സെന്‍റർ ഫോർ സ്​പെഷൽ നീഡ്​സ്​ എന്നിവക്കും അകമഴിഞ്ഞ സഹായങ്ങളെത്തിച്ചു. 2011ൽ ഇന്ത്യൻ കോൺസലേറ്റുമായി ചേർന്ന്​ ദുബൈയിൽ സാമ്പത്തികമായി പിന്നാക്കംനിൽക്കുന്ന വനിതകൾക്കും കുട്ടികൾക്കുമായി ഫണ്ട്​ സ്വരൂപിച്ചു. ഇതിലേക്ക്​ സിദ്ധാർഥ്​ അഞ്ച്​ ലക്ഷം ദിർഹം (ഒരുകോടി രൂപ) സംഭാവനയായി നൽകി. ഇന്ത്യൻ കോൺസലേറ്റിന്‍റെ കീഴിലുള്ള സാമൂഹിക ക്ഷേമസമിതിയുടെ രക്ഷാധികാരിയാണ്​. ആൽഫ പാലിയേറ്റിവ്​ സെന്‍ററിന്‍റെ മുഖ്യരക്ഷാധികാരിയാണ്​. ഇന്ത്യയിലെ ഉത്രാടം തിരുനാൾ ശ്രീമാർത്താണ്ഡ വർമ ഫൗണ്ടേഷന്‍റെ രക്ഷാധികാരിയാണ്​.

അബൂദബി സ്‌പെഷല്‍ കെയര്‍ സെന്‍ററിന്‍റെ സ്‌കൂള്‍ പദ്ധതിക്ക്​ വലിയ സഹായം നൽകിയിരുന്നു. ബംഗ ഗ്രൂപ് സാരഥികളിലൊരാളാണ്​. അബൂദബി ഇന്ത്യ സോഷ്യല്‍ സെന്‍റർ മുഖ്യരക്ഷാധികാരിയായിരുന്നു. എസ്.ബി ഗ്ലോബല്‍ എജുക്കേഷനല്‍ റിസോഴ്സസ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ ഇന്ത്യയിലെ എക്സിക്യൂട്ടിവ് ഡയറക്ടര്‍, ഡണ്‍ ആന്‍ഡ് ബ്രാഡ്സ്ട്രീറ്റ് ഇന്‍ഫര്‍മേഷന്‍ സര്‍വിസസില്‍ സ്ട്രാറ്റജിക് അക്കൗണ്ട്‌സ്, ടി.വി ചാനലുകളുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗം, എസ്​.ബി ഗ്ലോബല്‍ എജുക്കേഷനല്‍ റിസോഴ്സസ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ ഉന്നത മാനേജ്മെന്‍റ്​ ടീമംഗം, ചെന്നൈ ശ്രീവാസ് റൂഫിങ് പ്രൈവറ്റ് ലിമിറ്റഡ്-വിശ്രാം ഹോസ്പിറ്റാലിറ്റി പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ ചെയര്‍മാന്‍ എന്നീ നിലകളിൽ പ്രവർത്തിച്ചു. 1976 ജൂൺ ഒന്നിന്​ ആർ. ബാലചന്ദ്രൻ-സബിത വർമ ദമ്പതികളുടെ മകനായി തിരുവനന്തപുരത്താണ്​ ജനനം. ഇതിഹാസചിത്രകാരൻ രാജ രവിവർമയുടെ പിൻഗാമിയാണ്​ അമ്മ സബിത വർമ. എറണാകുളം ചിന്മയ വിദ്യാലയത്തിലായിരുന്നു സ്കൂൾ പഠനം. മൈസൂർ യൂനിവേഴ്​സിറ്റിയിൽനിന്ന്​ നാലാം റാങ്കോടെ സിവിൽ എൻജിനീയറിങ്​ പാസായി. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്​ ഓഫ്​ ഫോറിൻ ട്രേഡിൽനിന്ന്​ ഇന്‍റർനാഷനൽ ബിസിനസിൽ ബിരുദാനന്തര ബിരുദം നേടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pravasi BharatiyasammanSiddharth Balachandran
News Summary - Pravasi Bharatiyasamman- Siddharth Balachandran,
Next Story