പ്രവാസി ഭാരതീയ ദിവസ്: യു.എ.ഇ വിദ്യാർഥി സംഘം ഇന്ദോറിലെത്തി
text_fieldsപ്രവാസി ഭാരതീയ ദിവസിൽ പങ്കെടുക്കുന്ന അവർ ഓൺ ഇംഗ്ലീഷ് സ്കൂൾ വിദ്യാർഥികൾക്കും അധ്യാപകർക്കും ഇന്ദോറിൽ നൽകിയ സ്വീകരണം
ഷാർജ: പ്രവാസി ഭാരതീയ ദിവസിൽ പങ്കെടുക്കുന്ന യു.എ.ഇയിൽ നിന്നുള്ള വിദ്യാർഥികളും അധ്യാപകരും പരിപാടി നടക്കുന്ന മധ്യപ്രദേശിലെ ഇന്ദോറിൽ എത്തി. യു.എ.ഇയിലെ വിവിധ സ്കൂളുകളിൽനിന്ന് കുട്ടികളും അധ്യാപകരും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. ഷാർജയിലെ അവർ ഓൺ ഇംഗ്ലീഷ് സ്കൂളിൽനിന്ന് വിദ്യാർഥികളും അധ്യാപകരുമടക്കം 17 പേർ സമ്മേളനത്തിനെത്തി. മറ്റു സ്കൂളുകളിൽ നിന്നുള്ള കുട്ടികളും ശനിയാഴ്ച തന്നെ എത്തിയിട്ടുണ്ട്.
ഇന്ദോർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സംഘത്തെ അധികൃതർ സ്വീകരിച്ചതായി ബന്ധപ്പെട്ടവർ അറിയിച്ചു. ഞായറാഴ്ച ആരംഭിച്ച 70 രാജ്യങ്ങളിൽനിന്നുള്ള 3500ലധികം പ്രവാസികൾ പങ്കെടുക്കുന്ന മൂന്നു ദിവസത്തെ കൺവെൻഷനിലെ വിവിധ സെഷനുകളിൽ വിദ്യാർഥികൾ പങ്കെടുക്കും.

