'പ്രവാസി ഭാരതീയ ദിവസിൽ സാധാരണക്കാർക്ക് പങ്കെടുക്കാൻ സംവിധാനമുണ്ടാക്കണം'
text_fieldsദുബൈ: ജനുവരിയിൽ മധ്യപ്രദേശിൽ നടക്കുന്ന പ്രവാസി ഭാരതീയ ദിവസിൽ സാധാരണക്കാരായ പ്രവാസികൾക്ക് പങ്കെടുക്കാൻ കേന്ദ്ര സർക്കാർ സൗജന്യ യാത്രാ സംവിധാനമൊരുക്കണമെന്ന് ദുബൈ കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. അതുവഴി പ്രവാസി സമൂഹത്തിന്റെ യഥാർഥ ചിത്രം പരിപാടിയിലേക്ക് എത്തിക്കാൻ സാധിക്കും.സൗജന്യ വിമാനയാത്രയടക്കുമുള്ള സൗകര്യങ്ങൾ സാധാരണക്കാരായ പ്രവാസികൾക്ക് അനുവദിക്കണമെന്നും യോഗം അഭ്യർഥിച്ചു.
ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാറിനും ബന്ധപ്പെട്ട വകുപ്പുകൾക്കും നിവേദനങ്ങൾ സമർപ്പിക്കാനും തീരുമാനിച്ചു. ദുബൈ കെ.എം.സി.സി കാസർകോട് ജില്ല പ്രസിഡന്റ് അബ്ദുള്ള ആറങ്ങാടി അധ്യക്ഷത വഹിച്ചു. ദുബൈ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി സീനിയർ വൈസ് പ്രസിഡന്റ് ഹുസൈനാർ ഹാജി ഉദ്ഘാടനം ചെയ്തു.
ജില്ല ജന. സെക്രട്ടറി സലാം കന്യാപ്പാടി സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മിറ്റി ഓർഗനൈസിങ് സെക്രട്ടറി ഹംസ തൊട്ടി, സംസ്ഥാന സെക്രട്ടറി അഡ്വ. ഇബ്രാഹിം ഖലീൽ, ജില്ല ഭാരവാഹികളായ ടി.ആർ. ഹനീഫ്, അഫ്സൽ മെട്ടമ്മൽ, റഷീദ് ഹാജി കല്ലിങ്കാൽ, സി.എച്ച്. നൂറുദ്ദീൻ, ഹസൈനാർ ബീഞ്ചന്തടുക്ക, യൂസുഫ് മുക്കൂട്, മണ്ഡലം ഭാരവാഹികളായ എ.ജി.എ. റഹ്മാൻ, ഷബീർ കൈതക്കാട്, സലാം മാവിലാടം, റഷീദ് ആവിയിൽ, ഇസ്മായിൽ നാലാം വാതുക്കൽ, സിദ്ധീഖ് ചൗക്കി, ഇബ്രാഹിം ബേരിക്ക, സൈഫുദ്ദീൻ മൊഗ്രാൽ എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി സലാം തട്ടാനിച്ചേരി നന്ദി പറഞ്ഞു.

