പെരുമണ്ണ പഞ്ചായത്ത് പ്രവാസി കൂട്ടായ്മ ഭാരവാഹികൾ
text_fieldsമുഹമ്മദ് പടിഞ്ഞാറയിൽ, അഷ്റഫ് കുമ്മങ്ങൽ, ബാബു എളമ്പിലാശ്ശേരി
ദുബൈ: കോഴിക്കോട് ജില്ലയിലെ പെരുമണ്ണ പഞ്ചായത്ത് നിവാസികളുടെ യു.എ.ഇയിലെ കൂട്ടായ്മയായ പെരുമണ്ണ പഞ്ചായത്ത് പ്രവാസി കൂട്ടായ്മയുടെ 2025-27 വർഷത്തേക്കുളള ഭാരവാഹികളെ പ്രഖ്യാപിച്ചു. പ്രസിഡന്റായി മുഹമ്മദ് പടിഞ്ഞാറയിൽ പെറ്റമ്മൽ, ജനറൽ സെക്രട്ടറിയായി അഷ്റഫ് കുമ്മങ്ങൽ, ട്രഷററായി ബാബു എളമ്പിലാശ്ശേരി എന്നിവരെ തെരഞ്ഞെടുത്തു. ദുബൈ അൽ നഹദയിൽ എം.എസ്.എസ് ഹാളിൽ ചേർന്ന ജനറൽബോഡി യോഗത്തിലാണ് പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തത്. സുബൈർ അമ്പിലോളി (വർക്കിങ് പ്രസിഡന്റ്), അജ്മൽ പെരുമണ്ണ (വർക്കിങ് സെക്രട്ടറി), അരുൺ പാറാട്ട് (കോഓഡിനേറ്റർ), ഫൈസാർ (പ്രോഗ്രാം കൺവീനർ), കെ.ഇ അബൂബക്കർ, കെ.ഇ ബഷീർ, കെ.ഇ മുസ്തഫ, സഹീർ ആറങ്ങാളി (ഉപദേശക സമിതി അംഗങ്ങൾ) എന്നിവരാണ് കമ്മിറ്റിയിലെ മറ്റു അംഗങ്ങൾ.

