ഇൗ ഉത്സവരാത്രിയെ നെഞ്ചോട് ചേർത്ത് പ്രവാസലോകം
text_fieldsദുബൈ: ഇൗ രാത്രി അവസാനിക്കരുതേ എന്ന് ആയിരക്കണക്കിന് മനുഷ്യർ ഒന്നു ചേർന്ന് ആഗ്രഹിച ്ചു പോവുക^ അത്രമേൽ മനോഹരമായിരുന്നു ഗ്ലോബൽ വില്ലേജിലെ കഴിഞ്ഞ രാത്രി. സന്തോഷത്തിെ ൻറയും സംഘബോധത്തിെൻറയും സമാധാനത്തിെൻറയും ഇൗണങ്ങൾ ഒരുമിച്ചു മൂളവെ സഹിഷ്ണതയു ടെ ആഗോള തലസ്ഥാനമായ ദുബൈ അതിനു താളം പിടിച്ചു. പരിപാടി തുടങ്ങുന്നതിന് മണിക്കൂറുകൾ മുൻപു തന്നെ കാഴ്ചക്കാർ ഗ്ലോബൽ വില്ലേജിലെ ഷോപ്പിങും കറക്കവും നിർത്തിവെച്ച് മുഖ്യവേ ദിക്ക് മുന്നിൽ തടിച്ചുകൂടിയിരുന്നു.കലാ സമൂഹത്തെ എന്നും നെഞ്ചേറ്റുന്ന പ്രവാസി സമൂഹ ത്തിെൻറ എല്ലാ സ്നേഹവും പ്രതിഫലിക്കുന്നതായിരുന്നു പ്രവാേസാത്സവ വേദിയിൽ തടിച്ചു കൂടിയ പതിനായിരങ്ങൾ.
ഒൗപചാരികതയുടെ മുടൂപടമില്ല എന്നതു തന്നെയായിരുന്നു ഇന്നലത്തെ കലാരാത്രിയുടെ ഏറ്റവും വലിയ ഇൗടുമുതൽ. അടുത്ത വീട്ടിലെ കുട്ടികൾ എന്ന മട്ടിൽ മലയാളിക്ക് അടുപ്പമുള്ള ദുൽഖറിനെയും വിനീതിനെയും മലയാളികൾക്ക് മാത്രമല്ല ഇന്ത്യയുടെ മറ്റു കോണിൽ നിന്നുള്ളവരും ലോകത്തിെൻറ പല ഭാഗങ്ങളിൽ നിന്നുള്ളവരുമായ ആസ്വാദകർ നെഞ്ചോടു ചേർത്തു.അവതാരകരായ അർഫാസും ഡോണയും അതിഥികളെ ക്ഷണിക്കവെ ആർപ്പുവിളി മുഴക്കി അവർ സ്വീകരിച്ചു. ദുൽഖറിെൻറ ഒാരോ വാക്കും വിനീതിെൻറയും നരേഷ് അയ്യരുടെയും സിതാരയുടെയും ഒാരോ വരികളും കോട്ടയം നസീറിെൻറയും ഷാജിയുടെയും ചിരിമുത്തുകളും അത്യാഹ്ലാദത്തോടെയാണ് സദസ്സ് ഏറ്റെടുത്തത്.

വിഷ്ണുവും സമദും പതിവുതെറ്റിച്ചില്ല, ഒാമനകളായി മാറി കൺമണികൾ. പലകുറി ഗ്ലോബൽ വില്ലേജിൽ വന്നിട്ടുണ്ടെങ്കിലും ഇതുപോെലാരു ആൾക്കൂട്ടം കണ്ടിട്ടില്ലെന്നായിരുന്നു ദുൽഖറിെൻറ അഭിപ്രായം. കസവിെൻറ തട്ടമിട്ട് മൂളിക്കൊണ്ടാണ് വിനീത് വേദിയിലെത്തിയത്. പിന്നെ ഒാമനപ്പുഴക്കടപ്പുറത്ത് പാടി. സർവ്വകാല ഹിറ്റായ മാണിക്കമലരായ പൂവി.. തുടങ്ങിയതോടെ സദസ്സ് ഇളകി മറിഞ്ഞു. യു.എ.ഇയിലെയും കേരളത്തിലെയും പ്രമുഖ ബ്രാൻറുകളുടെ പ്രതിനിധികളുടെ സാന്നിധ്യവും ഉത്സവത്തിനുണ്ടായിരുന്നു.
ദുബൈ: ഗൾഫ് മേഖലയിലെ ഏറ്റവും വലിയ ഇന്ത്യൻ സാംസ്കാരിക^വാണിജ്യ ഉത്സവമായ കമോൺ കേരളക്ക് കൊടിയേറാൻ കഷ്ടിച്ച് ഒരാഴ്ചമാത്രം ബാക്കി നിൽക്കെ പതിനായിരങ്ങൾ ഒത്തുകൂടിയ ആഗോള ഗ്രാമത്തിലും കമോൺ കേരളയുടെ ആശയഗീതം മുഴങ്ങി. പ്രവാേസാത്സവ വേദിയിൽ വെച്ച് സൂപ്പർതാരം ദുൽഖർ സൽമാൻ തീം സോങ് പ്രകാശനം ചെയ്തതോടെ പാട്ട് സദസ്സ് ഏറ്റുപാടി. കമോൺ കേരളയിൽ കഴിഞ്ഞ വർഷം എത്തിയ 1.6 ലക്ഷം ജനങ്ങൾ എന്ന റെക്കോഡ് ഇക്കുറി ഇരട്ടിയാകെട്ട എന്ന് ആശംസിച്ച ദുൽഖർ ഏവരെയും കമോൺകേരളയിലേക്ക് സ്വാഗതം ചെയ്ത ശേഷമാണ് വേദി വിട്ടത്. കേരളത്തിൽ ഒതുങ്ങി നിന്ന ആദ്യ എഡീഷനിൽ നിന്ന് പാൻ ഇന്ത്യൻ സങ്കൽപ്പത്തോടെ സംഘടിപ്പിക്കുന്ന രണ്ടാം എഡീഷനിലേക്ക് നീങ്ങുന്ന കമോൺ കേരളയുടെ ആശയഗാനത്തിലും ആ ബഹുസ്വരത പ്രതിഫലിക്കുന്നുണ്ട്. മലയാളത്തിനു പുറമെ ഇംഗ്ലീഷ്, അറബി, ഹിന്ദി വരികൾ കൂടി ചേർന്നാണ് ഇക്കുറി തീം സോങ് ഒരുക്കിയിരിക്കുന്നത്. ഹിഷാം അബ്ദുൽവഹാബ് സംഗീത സംവിധാനം ചെയ്ത കമോൺ കേരള ഗീതം ഹിഷാം, നാദിർ അബ്ദുസലാം, മീനാക്ഷി എന്നിവർ ചേർന്നാണ് പാടിയത്.
ജോയ് ആലുക്കാസ് ഗ്രൂപ്പ് എക്സിക്യൂട്ടിവ് ഡയറക്ടർ ജോൺ പോൾ ആലുക്ക, റാവോസ് സ്മാർട്ഫോൺസ് ഡിസ്ട്രിബ്യൂഷൻ ഹെഡ് ഫ്രാൻസിസ്, വിയു ആപ്പ് അസോ. ഡയറക്ടർ റോബിൻ ഫിലിപ്പ്, ഇൗസ്ടി സീനിയർ ബ്രാൻറ് എക്സിക്യൂട്ടിവ് അശ്വിൻ ശശീന്ദ്രൻ, മോഡേൺ ഹെയർ ഫിക്സിങ് എം.ഡി മുജീബ് തറമ്മൽ,യുണിക് വേൾഡ് ബിസിനസ് സെൻറർ എം.ഡി സുലൈമാൻ മൊയ്ദീൻ, പ്രോമിനൻറ് ഇൻഷുറൻസ് ബ്രോക്കേഴ്സ് എം.ഡി അബ്ദുൽ മജീദ്, ടൈം എക്സ്്പ്രസ് കാർഗോ ഒാപ്പറേഷൻ മാനേജർ മഷൂദ്, ബെല്ലോ ബസ് എം.ഡി മുഹമ്മദ് ബഷീർ, ഉസ്താദ് ഹോട്ടൽ എം.ഡി മുഹമ്മദ് ബിനീഷ്, യപ്ടു ഇവൻറ്സ് എം.ഡി സവ്വാബ് അലി, എ.കെ. അഡ്വർടൈസിങ് ജനറൽ മാനേജർ റനൂബ് അബ്ദുൽ ഹഖ് അബ്ബാസ്, എ.ആർ.എൻ ഡെ.കണ്ടൻറ് ഡയറക്ടർ മേരി കർത്ത എന്നിവർക്ക് ദുൽഖർ സൽമാൻ മൊമെേൻറാ കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
