‘പ്രവാസ രാവ്’ ശനിയാഴ്ച
text_fieldsഷാർജ: മഹാത്മ ഗാന്ധി കൾച്ചറൽ ഫോറം (എം.ജി.സി.എഫ്) ഷാർജ കമ്മിറ്റി സംഘടിപ്പിക്കുന്ന ‘പ്രവാസ രാവ് 2025’ ആഗസ്റ്റ് 30 ശനിയാഴ്ച വൈകീട്ട് ആറു മണി മുതൽ ഷാർജ ലുലു സെൻട്രൽ മാളിൽ (ആർ.കെ കൺവെൻഷൻ സെന്റർ) നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പരിപാടിയുടെ ഭാഗമായി സംസ്കാരിക സമ്മേളനം, തിരുവാതിര, ഒപ്പന, മാർഗംകളി, സംഘനൃത്തം, സിനിമാറ്റിക് ഡാൻസ് തുടങ്ങിയ വിവിധ കലാപരിപാടികൾ അരങ്ങേറും. തുടർന്ന് പിന്നണി ഗായിക ഹർഷ ചന്ദ്രനും ക്ലാപ്സ് യു.എ.ഇ മ്യൂസിക് ട്രൂപ്പും ചേർന്നൊരുക്കുന്ന ഗാനമേളയും നടക്കും. പ്രവേശനം സൗജന്യം. വിവരങ്ങൾക്ക്: 0553071693, 0551761325.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

