പ്രതിഭാ പുരസ്കാരം സമ്മാനിച്ചു
text_fieldsപ്രവാസി ഭാരതി പ്രതിഭാ പുരസ്കാരം മുൻമന്ത്രി സി. ദിവാകരനിൽനിന്ന് ജാസ്മിൻ അമ്പലത്തിലകത്ത് ഏറ്റുവാങ്ങുന്നു
ഷാർജ: പ്രവാസി ഭാരതി പ്രതിഭാ പുരസ്കാരം എഴുത്തുകാരി ജാസ്മിൻ അമ്പലത്തിലകത്തിന് സമ്മാനിച്ചു. തിരുവനന്തപുരം ഫോർട്ട് മാനർ ഹോട്ടലിൽ നടന്ന 22ാമത് പ്രവാസി ദേശീയ ദിനാഘോഷ പരിപാടിയിൽ മുൻമന്ത്രി സി. ദിവാകരനിൽനിന്ന് പുരസ്കാരം ജാസ്മിൻ അമ്പലത്തിലകത്ത് ഏറ്റുവാങ്ങി. എൻ.ആർ.ഐ കൗൺസിൽ ചെയർമാനും പ്രവാസി ഭാരതി ന്യൂസ് ബുള്ളറ്റിൻ ചീഫ് എഡിറ്ററുമായ പ്രവാസി ബന്ധു ഡോ. എസ്. അഹമ്മദ്, കെ.പി.കെ. വെങ്ങര, പ്രവാസി പെൻഷനേഴ്സ് അസോസിയേഷൻ സെക്രട്ടറി ആമിർ, സത്താർ അരവിക്കര എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

