പ്രളയത്തിൽ തകർന്ന സ്ഥാപനങ്ങളുടെ പുനരുദ്ധാരണം കര്‍മ പദ്ധതികളുമായി കല്പകഞ്ചേരി ആനപ്പടിക്കല്‍ ചാരിറ്റബിള്‍ ട്രസ്റ്റ്
text_fieldsദുബൈ/കല്പകഞ്ചേരി: പ്രളയ ബാധിത പ്രദേശങ്ങളില്‍ ഉപജീവന മാര്‍ഗം നഷ്ടപ്പെട്ടവരെ പു നരധിവസിപ്പിക്കാൻ ബൃഹത്തായ കര്‍മ പദ്ധതികള്‍ ആവിഷ്കരിച്ച് അതിവേഗം നടപ്പാക്കാ ന് കല്പകഞ്ചേരി ആനപ്പടിക്കല്‍ ചാരിറ്റബ്ള്‍ ട്രസ്റ്റിെൻറ നേതൃത്വത്തില്‍ വിവിധ ബി സിനസ് ഗ്രൂപ്പുകളുടെയും ചാരിറ്റബിൾ സൊസൈറ്റികളുടെയും സംയുക്ത കൂട്ടായ്മ രംഗത്ത്. ട്രസ്റ്റ് ഭാരവാഹികളും വിവിധ ബിസിനസ് ഗ്രൂപ് പ്രതിനിധികളും പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും ഇരുനൂറോളം കുടുംബങ്ങള്‍ക്ക് അടിയന്തിര സാമ്പത്തിക സഹായങ്ങള്‍ നല്‍കുകയും ചെയ്തു. നിലമ്പൂരിലും പരിസര പ്രദേശങ്ങളിലുമായി പത്തോളം കടകള്‍ പുനരുദ്ധരിച്ച് ഉദ്ഘാടനം നിര്‍വഹിച്ചു.
ഏറ്റവുമധികം കച്ചവട സ്ഥാപനങ്ങള്‍ തകരുകയും നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്ത പാതാര്‍ പ്രദേശത്തുള്ള മുഴുവന്‍ കച്ചവട സ്ഥാപനങ്ങളുടെയും ഉടമകളുമായി ചര്‍ച്ച നടത്തിയ സംഘം പുനരുദ്ധരിച്ച് പൂര്‍വാധികം മെച്ചപ്പെട്ട രീതിയില്‍ തുടര്‍ന്നു കൊണ്ടു പോകാന്‍ ആവശ്യമായ സഹായ നടപടികള്‍ ആരംഭിച്ചു.
ഒരാഴ്ചക്കകം പാതാറിലെ മുഴുവന്‍ ഷോപ്പുകളും തുറന്ന് പ്രവര്‍ത്തിക്കാനുള്ള പദ്ധതിയാണ് തയാറാക്കിയിട്ടുള്ളത്. ആനപ്പടിക്കല്‍ ചാരിറ്റബ്ള്‍ ട്രസ്റ്റ് ചെയർമാൻ എ.പി അബ്ദുസ്സമദ്, റീജൻസി ഗ്രൂപ്പ് ചെയർമാൻ എ.പി ഷംസുദ്ദീന് ബിന്‍ മുഹ്യുദ്ദീന്‍, ആര്‍എഫ് ഗ്രൂപ് ഓഫ് കമ്പനീസ്, ആലപ്പുഴ ചെയർമാൻ എഫ്.എം ഫാറൂഖ്, കെ.അബ്ദുന്നാസിര്‍ (ഗ്രാൻറ് ഫ്രഷ്), റഷീദ് പി.പി (മെട്രോ ഗ്രൂപ്, ചെന്നൈ), ടി.കെ അബ്ദുന്നാസിര്‍ ചെന്നൈ, ടി.കെ സലീം താനൂര്‍, അഷ്റഫ് നാദാപുരം, ഹംസക്കോയ തിരൂരങ്ങാടി, കണ്ണിയന്‍ റഷീദ് മഞ്ചേരി, പി. മൂസാ സ്വലാഹി എന്നിവര്‍ നേതൃത്വം നല്കി.
