പ്രഗതി മൈതാനിൽ ആയിരങ്ങളെ ആകർഷിച്ച് യു.എ.ഇ കലകൾ
text_fieldsഷാർജ: പതിനായിരക്കണക്കിന് അക്ഷരപ്രേമികൾ ഒഴുകിയെത്തുന്ന ന്യൂഡൽഹി അന്താരാഷ്ട് ര പുസ്തകമേളക്ക് ഹരം പകർന്ന് യു.എ.ഇയുടെ അയാല നൃത്തവും സംഗീതവും. ഡൽഹിയിലെ പ്രഗത ി മൈതാനിൽ നടക്കുന്ന മേളയിൽ അതിഥിരാജ്യമായ ഷാർജയെ പ്രതിനിധീകരിച്ച് ഗവൺമെൻറ് റിലേഷൻസ് വകുപ്പ് എക്സിക്യൂട്ടീവ് ചെയർമാൻ ശൈഖ് ഫഹിം ബിൻ സുൽത്താൻ അൽ ഖാസിമി, ഷാർജ ബുക് അതോറിറ്റി (എസ്.ബി.എ) ചെയർമാൻ അഹമ്മദ് ബിൻ റക്കാദ് അൽ അംറി, പ്രശസ്ത ഇമാറാത്തി എഴുത്തുകാരൻ ഹബീബ് യൂസഫ് അബ്ദുല്ല അൽ സയ്യെഗ് തുടങ്ങിയ പ്രശസ്തരുടെ നിരയാണ് എത്തിയിരിക്കുന്നത്. മാനവ വിഭവ ശേഷി മന്ത്രാലയത്തിെൻറ പിന്തുണയോടെ നാഷ്ണൽ ബുക് ട്രസ്റ്റാണ് (എൻ.ബി.ടി) പുസ്തക മേള സംഘടിപ്പിച്ചിരിക്കുന്നത്.
കേന്ദ്ര മാനവവിഭവശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവ്ദേക്കർ, എൻ.വി.ടി ചെയർമാൻ ബൽദേവ് ഭായ് ശർമ, ഹയർ എജ്യൂക്കേഷൻ സെക്രട്ടറി ആർ. സുബ്രഹ്മണ്യം, ഇന്ത്യ േട്രഡ് െപ്രാമോഷൻ ഓർഗനൈസേഷൻ എക്സിക്യൂട്ടീവ് ഡയരക്ടർ ദീപക് കുമാർ, തുടങ്ങിയവർ ഇമാറാത്തി സംഘത്തെ വരവേറ്റു. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ അറബി കൃതികളായ ‘ബേബി ഫാത്തിമ’, ‘കിങ്സ് സൺസ്’, എന്നിവ എൻ.ബി.ടി ഇംഗ്ലീഷിലേക്കും ഹിന്ദിയിലേക്കും വിവർത്തനം ചെയ്തിട്ടുണ്ട്. സൗഹൃദത്തിെൻറയും സാംസ്കാരിക വിനിമയത്തിെൻറയും നീണ്ട ചരിത്രമുള്ളവരാണ് നാം. ശൈഖ് സുൽത്താൻ മുന്നോട്ട് വെക്കുന്ന അതിർ വരമ്പുകളില്ലാത്ത സാംസ്കാരിക വിനിമയത്തിനാണ് പുസ്തകമേള സാക്ഷ്യം വഹിക്കുന്നത് ശൈഖ് ഫഹീം പറഞ്ഞു. വിശിഷ്ടാതിഥിയായ തെരഞ്ഞെടുത്തിനുള്ള നന്ദിയും അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
