പ്രചര ചാവക്കാട് -യു.എ.ഇ ചാപ്റ്റർ ഓണാഘോഷം സംഘടിപ്പിച്ചു
text_fieldsപ്രചര ചാവക്കാട് -യു.എ.ഇ ചാപ്റ്ററിന്റെ നേതൃത്വത്തില് നടന്ന ഓണാഘോഷം ചെയര്മാന്
കെ.വി. സുശീലന് ഉദ്ഘാടനം ചെയ്യുന്നു
ദുബൈ: പ്രചര ചാവക്കാട് -യു.എ.ഇ ചാപ്റ്ററിന്റെ നേതൃത്വത്തില് ‘ഓണപ്പൂരം 2023’ എന്ന പേരില് ഓണാഘോഷം സംഘടിപ്പിച്ചു. ചെയര്മാന് കെ.വി. സുശീലന് ഉദ്ഘാടനം നിര്വഹിച്ച പരിപാടിയില്, അംഗങ്ങളും കുടുംബങ്ങളും അടക്കം എഴുന്നൂറോളം പേർ പങ്കെടുത്തു.
വിഭവസമൃദ്ധമായ ഓണസദ്യയോടെയായിരുന്നു തുടക്കം. പൂക്കളം, ചെണ്ടമേളം, തിരുവാതിര, പുലികളി, റോബോട്ടിക് ആനയും താലപ്പൊലി, വാദ്യമേളങ്ങളോടുകൂടിയ ഘോഷയാത്ര, കൈകൊട്ടുപാട്ട് തുടങ്ങിയ വൈവിധ്യമാര്ന്ന പരിപാടികൾ നടന്നു. ഷാര്ജ എക്സ്പോ സെന്ററില് നടന്ന പരിപാടികളിൽ അംഗങ്ങൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ഡി ബാൻഡ്, ഡി.ജെ സീറോ ബീറ്റ്സ് ആൻഡ് ഡി മാത്ത് ഒരുക്കിയ സംഗീതവിരുന്നും അരങ്ങേറി.
പ്രോഗാം കണ്വീനര് ഉണ്ണി പുന്നാര, ഭാരവാഹികളായ അഭിരാജ്, സുനിൽ കോചൻ, അലാവുദ്ദീൻ, ഫാറൂഖ്, ആരിഫ്, ഫിറോസ് അലി, ഷാജഹാന് സിങ്കം, ഷഹീർ, അന്വര്, സക്കറിയ, മണി, സുദർശൻ, വിമല്, ഷാഫി, സൈഫല്, ആഷിഫ്, രഞ്ജിത്ത്, ജാഫർ ലിമ, സുധി, ശ്രീജിത്ത്, പ്രജീഷ്, സാദിഖ് അലി, ഷെനീര് ആൻഡ് ടീം എന്നിവര് നേതൃത്വം നല്കി. പ്രസിഡന്റ് ഷാജി എം. അലി നന്ദി പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

