വേണു അമ്പലവട്ടം സ്മാരക സ്മൃതിപുരസ്കാരം പി.ആർ. പ്രകാശിന്
text_fieldsവേണു അമ്പലവട്ടം സ്മൃതിപുരസ്കാരം പി.ആർ. പ്രകാശിന് കൈമാറുന്നു
ഷാർജ: ഇൻകാസ് ഷാർജ മലപ്പുറം ജില്ല കമ്മിറ്റി നൽകി വരുന്ന രണ്ടാമത് വേണു അമ്പലവട്ടം സ്മാരക കാരുണ്യ ശ്രീ പുരസ്ക്കാരം പി.ആർ. പ്രകാശിന് സമ്മാനിച്ചു. ജീവകാരുണ്യ മേഖലയിലും, പൊതു പ്രവർത്തന മണ്ഡലങ്ങളിലും നൽകിയ നിസ്വാർഥ സേവനങ്ങളെ മാനിച്ചാണ് അവാർഡ്. കണ്ണൂർ സ്വദേശിയായ പ്രകാശ് ഇൻകാസ് യു.എ.ഇ. കമ്മിറ്റി എക്സിക്യൂട്ടിവ് അംഗമാണ്. ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ത്രിവർണ സംഗമം സീസൺ 3 പരിപാടിയിൽ ജില്ല പ്രസിഡന്റ് അനിൽ മുഹമ്മദ് പുരസ്കാരം സമ്മാനിച്ചു.
അനിൽ മുഹമ്മദിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ഇൻകാസ് കേന്ദ്ര കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് ടി.എ. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഇൻകാസ് നേതാക്കളായ ഷാജി, എസ്.എം ജാബിർ , ബാബു വർഗീസ്, നാരായണൻ നായർ, പ്രഭാകരൻ പന്ത്രോളി എന്നിവർ സംസാരിച്ചു. ഷറഫുദ്ദീൻ നെല്ലിശ്ശേരി സ്വാഗതവും, ഫൗസിയ യൂനുസ് നന്ദിയും പറഞ്ഞ യോഗത്തിൽ കമ്മിറ്റിയുടെ 2024 ലെ കലണ്ടർ ടി.എ. രവീന്ദ്രന് നൽകി ഷറഫുദ്ദീൻ നെല്ലിശ്ശേരി പ്രകാശനം ചെയ്തു. മാപ്പിളപ്പാട്ട് മത്സരവും ഒപ്പന, തിരുവാതിര, നാടൻ പാട്ടുകൾ മറ്റു കലാപരിപാടികളും വേദിയിൽ അരങ്ങേറി. 2024 ലേക്കുള്ള കലണ്ടർ ഇൻകാസ് സെൻട്രൽ കമ്മിറ്റി വർക്കിങ് പ്രസിഡന്റ് ടി.എ. രവീന്ദ്രന് നൽകി ജില്ല ജനറൽ സെക്രട്ടറി ഷറഫുദ്ദീൻ നെല്ലിശ്ശേരി പ്രകാശനം ചെയ്തു.
കലാപരിപാടികളിൽ പങ്കെടുത്തവർക്ക് ട്രോഫികൾ വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

