Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വൈദ്യുതി നിലച്ചോ; ഓടിയെത്തും മൊബൈൽ ജനറേറ്റർ
text_fieldsbookmark_border
സേവയുടെ പുതിയ മൊബൈൽ ജനറേറ്റർ
ഷാർജ: ഷാർജ ഇലക്ട്രിസിറ്റി, വാട്ടർ ആൻഡ് ഗ്യാസ് അതോറിറ്റിയുടെ (സേവ) വൈദ്യുതി എമർജൻസി വകുപ്പിന് അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കാൻ 1500 കിലോവാട്ട് ശേഷിയുള്ള ആദ്യത്തെ മൊബൈൽ ജനറേറ്റർ യൂനിറ്റ് ലഭിച്ചു. അടിയന്തര സാഹചര്യങ്ങളിൽ 50ലധികം വീടുകളിൽ ഈ യൂനിറ്റ് വഴി വൈദ്യുതി വിതരണം ചെയ്യാൻ കഴിയുമെന്ന് എമർജൻസി മാനേജ്‌മെൻറ് ഡയറക്ടർ എൻജിനീയർ അബ്ദുൽ റഹ്മാൻ കറം പറഞ്ഞു.
ഏത് അടിയന്തര സാഹചര്യത്തിലും ഉപയോഗിക്കാവുന്ന 500 കിലോവോൾട്ടും 250 കിലോവോൾട്ടും ശേഷിയുള്ള നിരവധി ജനറേറ്ററുകൾ സേവക്കുണ്ടെന്നും പുതിയ യൂനിറ്റ് കൂടുതൽ തിരക്കുപിടിച്ച ഭാഗങ്ങളിൽ സേവനം നൽകാൻ ഉപയോഗിക്കുമെന്നും കറം പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

