എൽസി പോത്തോസ്
text_fieldsടെർനോ ചാംപ്സ്, എൽസി പോത്തോസ് എന്നൊക്കെയാണ് ഈ ചെടിയ അറിയപ്പെടുന്നത്. പോത്തോസ് അല്ലെങ്കിൽ മണി പ്ലാന്റ്സ് എന്നും അറിയപ്പെടാറുണ്ട്. നേരിട്ട് സൂര്യപ്രകാശം അടിക്കാത്ത രീതിയിൽ വേണം ചെടി വെക്കാൻ. നേരിട്ട് വെയിൽ അടിച്ചാൽ ഇലകൾ കരിഞ്ഞ് പോകും. ഇൻഡോർ ആയിട്ടും വെക്കാം. ബാൽക്കണി, ജനലിന്റെ അടുത്തു എന്നിവിടങ്ങളിൽ വെക്കാം.
അതികം കണ്ടിട്ടില്ലാത്ത വകഭേദമാണിത്. ചെടികൾ വളർത്താൻ ആഗ്രഹിക്കുന്ന തുടക്കക്കാർക്ക് വളർത്താൻ പറ്റിയതാണ് പോത്തോസ്. പോത്തോസ് പല തരം വകഭേദങ്ങളുണ്ട്. അതിക പരിചരണം ആവശ്യമില്ലാത്ത ചെടിയാണ്. മറ്റു പോത്തോസിനെ പോലെ തന്നെയാണ് സംരക്ഷണം. നല്ല ഡ്രെയിനേജ് ഉള്ള ചെടി ചെട്ടി നോക്കി എടുക്കണം. മൂന്നു ആഴ്ച കൂടുമ്പോൾ വെള്ളം ഒഴിച്ചാൽ മതി. ഒഴിക്കുമ്പോൾ നന്നായിട്ട് ഒഴിക്കണം.
പോട്ടിങ് മിക്സ്, ഗാർഡൻ സോയിൽ എന്നിവയുടെ കൂടെ ചകിരി ചോർ, ചാണക പൊടി, പെരിലൈറ്റ്, എല്ലുപൊടി എന്നിവ യോജിപ്പിക്കാം. നമ്മുടെ കൈയ്യിൽ ഉള്ള ഏത് വളവും ഉപയോഗിക്കാം. പരാഗണം നടത്താനായി ഈ ചെടിയുടെ നോഡ് നോക്കി കട്ട് ചെയ്തെടുക്കാം. വെള്ളത്തിലും മണ്ണിലും വെച്ച് വളർത്തിയെടുക്കാവുന്നതാണ്. മറ്റു പോതിസിനേക്കാളും ഭംഗിയാണ് കാണാൻ. ഇതിന്റെ ഇലകൾക്ക് ഇളം പച്ചയും കടുത്ത പച്ചയും ഒരു മഞ്ഞ കളറും ചേർന്നതാണ്.

