മഹബ്ബ കോൺഫറൻസ് മൂന്നാം എഡിഷൻ പോസ്റ്റർ പ്രകാശനം
text_fieldsമഹബ്ബ കോൺഫറൻസ് മൂന്നാമത് എഡിഷൻ പോസ്റ്റർ പ്രകാശനം നിർവഹിക്കുന്നു
ദുബൈ: മഹബ്ബ കോൺഫറൻസ് മീലാദ് മൂന്നാമത് എഡിഷൻ പോസ്റ്റർ പ്രകാശനം ചെയർമാൻ ത്വാഹാ ബാഫഖി തങ്ങളും പി.ടി. മുനീറും ചേർന്ന് കാസിം ഇനോലിക്ക് (എം.എസ്.എഫ് നാഷനൽ വൈസ് പ്രസിഡന്റ്) നൽകി നിർവഹിച്ചു. സെപ്റ്റംബർ ഏഴ് ഞായറാഴ്ച ദുബൈ പാകിസ്താൻ ക്ലബ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ഇന്റർനാഷനൽ മീലാദ് കോൺഫറൻസിൽ യു.എ.ഇയിലെയും മറ്റു രാജ്യങ്ങളിലെയും പ്രമുഖർ പങ്കെടുക്കും. ത്വയ്ബ സെന്റർ ചെയർമാൻ ഫാറൂഖ് നഈമി മുഖ്യ പ്രഭാഷണം നടത്തും. പാണക്കാട് അബ്ബാസ് അലി തങ്ങൾ മുഖ്യാതിഥിയാകുമെന്നും സംഘാടകർ അറിയിച്ചു. പോസ്റ്റർ പ്രകാശന ചടങ്ങിൽ താഹാ ബാഫഖി തങ്ങൾ പ്രാർഥന നിർവഹിച്ചു. യഹിയ സഖാഫി ആലപ്പുഴ (ഡെപ്യൂട്ടി ചെയർമാൻ മഹബ്ബ) സ്വാഗതം പറഞ്ഞു. മുനീർ പി.ടി ഉദ്ഘാടനം നിർവഹിച്ചു. കാസിം ഇനോലി അധ്യക്ഷത വഹിച്ചു. മർകസ് പ്രസിഡന്റ് മുഹമ്മദ് അലി സൈനി, ഡോ. സലാം സഖാഫി എരഞ്ഞിമാവ് (ഡെപ്യൂട്ടി ചെയർമാൻ മഹബ്ബ), അശ്റഫ് പാലക്കോട് (മീഡിയ ഡയറക്ടർ മഹബ്ബ), മുഹമ്മദ് അലി പരപ്പൻപൊയിൽ, അബ്ദുൽ അഹദ്, ജാഫർ നാദാപുരം (പ്രോഗ്രാം കോഓഡിനേറ്റർ മഹബ്ബ) എന്നിവർ ആശംസ നേർന്നു. ഫായിസ് ബിൻബുഹാരി (ജനറൽ കൺവീനർ മഹബ്ബ) നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

