Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഓർമ കേരളോത്സവം പോസ്റ്റർ പ്രകാശനം

text_fields
bookmark_border
ഓർമ കേരളോത്സവം പോസ്റ്റർ പ്രകാശനം
cancel
camera_alt

‘ഓർമ കേരളോത്സവ’ത്തിന്‍റെ ഔദ്യോഗിക പോസ്റ്റർ പ്രകാശനം എം.എസ്. അരുൺകുമാർ എം.എൽ.എ നിർവഹിക്കുന്നു

ദുബൈ: ഡിസംബർ ഒന്ന്​, രണ്ട്​ തീയതികളിൽ ദുബൈയിൽ നടക്കുന്ന ‘ഓർമ കേരളോത്സവ’ത്തിന്‍റെ ഔദ്യോഗിക പോസ്റ്റർ മാവേലിക്കര എം.എൽ.എ എം.എസ്. അരുൺകുമാർ പ്രകാശനം ചെയ്തു. പ്രവാസികളെയും നാടിനെയും സാംസ്കാരികമായി കൂട്ടിയിണക്കുന്നതിനും പ്രവാസികളുടെ കലാ-സർഗാത്മക കഴിവുകൾ പ്രകടിപ്പിക്കുന്നതിനുമാണ് കേരളോത്സവം സംഘടിപ്പിക്കുന്നത്.

ഓർമ രക്ഷാധികാരി എൻ.കെ. കുഞ്ഞഹമ്മദ്, കേരളോത്സവം ജനറൽ കൺവീനർ പ്രദീപ് തോപ്പിൽ, ഓർമ ട്രഷറർ സാദിഖ്, പരസ്യ കമ്മറ്റി ജോ. കൺവീനർ ടി.വി. രതീഷ് എന്നിവർ പരിപാടികളുടെ ഒരുക്കങ്ങൾ വിശദീകരിച്ചു. ഓർമ സെക്രട്ടറി ജിസ്മി സനോജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി അക്ബർ നന്ദി പറഞ്ഞു. ജനറൽ സെക്രട്ടറി ഷിജു ബഷീർ സ്വാഗതം പറഞ്ഞു .

ദുബൈയിലെ അമിറ്റി സ്കൂൾ ഗ്രൗണ്ടിലാണ് കേരളോത്സവം നടക്കുന്നത്. കലാപരിപാടികൾക്കുപുറമെ കേരളത്തിലെ പ്രമുഖ സംഗീത സംഘങ്ങൾ അവതരിപ്പിക്കുന്ന സംഗീതനിശ, വിവിധ നാടൻ ഭക്ഷണവിഭവങ്ങളുടെ സ്റ്റാളുകൾ തുടങ്ങി വിപുലമായ പരിപാടികളാണ് ഒരുക്കിയിട്ടുള്ളതെന്ന് സംഘാടകസമിതി ഭാരവാഹികൾ അറിയിച്ചു. യു.എ.സഇയിലെ ഏറ്റവും വലിയ ജനകീയ ഉത്സവമായി കേരളോത്സവത്തെ മാറ്റുകയാണ് ലക്ഷ്യമെന്നും ഭാരവാഹികൾ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Orma Kerala Festival poster release
Next Story