‘ഇഹ്സാൻ 2023’ പോസ്റ്റർ പ്രകാശനം
text_fieldsദുബൈ കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി കാരുണ്യ പദ്ധതിയായ ‘ഇഹ്സാൻ 2023’
പോസ്റ്റർ പ്രകാശനം മുസ്ലിം ലീഗ് കാസർകോട് ജില്ല ജനറൽ സെക്രട്ടറി എ. അബ്ദുൽ റഹ്മാൻ
നിർവഹിക്കുന്നു
ദുബൈ: കാരുണ്യ പ്രവർത്തനങ്ങൾ ജീവിതചര്യയുടെ ഭാഗമാക്കി മാറ്റണമെന്ന് മുസ്ലിം ലീഗ് കാസർകോട് ജില്ല ജനറൽ സെക്രട്ടറി എ. അബ്ദുൽ റഹ്മാൻ. ദുബൈ കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി കാരുണ്യ പദ്ധതിയായ ‘ഇഹ്സാൻ 2023’ പോസ്റ്റർ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ല പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി അധ്യക്ഷത വഹിച്ചു. യു.എ.ഇ കെ.എം.സി.സി ഉപദേശക സമിതി വൈസ് ചെയർമാൻ യഹ്യ തളങ്കര ഉദ്ഘാടനം ചെയ്തു. ജില്ല ജനറൽ സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു. യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്റഫ് എടനീർ, ദുബൈ കെ.എം.സി.സി ഓർഗനൈസിങ് സെക്രട്ടറി ഹംസ തൊട്ടി, ജില്ല ട്രഷറർ ടി.ആർ. ഹനീഫ്, സി.എച്ച്. നൂറുദ്ദീൻ, റഷീദ് ഹാജി കല്ലിങ്ങാൽ, റാഫി പള്ളിപ്പുറം, യൂസുഫ് മുക്കൂട്, അഷ്റഫ് പാവൂർ, ഫൈസൽ മൊഹ്സിൻ, ഫൈസൽ പട്ടേൽ, ഇസ്മായിൽ നാലാംവാതുക്കൽ, എ.ജി.എ. റഹ്മാൻ, ഹനീഫ ബാവ, ഡോ. ഇസ്മായിൽ, സിദ്ദീഖ് ചൗക്കി, ഷബീർ കൈതക്കാട്, റഷീദ് ആവിയിൽ, ഇബ്രാഹിം ബെരിക, സത്താർ ആലമ്പാടി, സി.എ. ബഷീർ, സലാം മാവിലാടം തുടങ്ങിയവർ പങ്കെടുത്തു. ജില്ല ഓർഗനൈസിങ് സെക്രട്ടറി അഫ്സൽ മെട്ടമ്മൽ നന്ദി പറഞ്ഞു.

