പോസ്റ്റർ പ്രകാശനം ചെയ്തു
text_fieldsധ്വനിതരംഗം 2025 പോസ്റ്റർ ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര പ്രകാശനം ചെയ്യുന്നു
ഷാർജ: ധ്വനിതരംഗം 2025 പോസ്റ്റർ ഷാർജ ഇന്ത്യൻ അസോസിയേഷനിൽ നടന്ന ചടങ്ങിൽ ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര പ്രകാശനംചെയ്തു. ചടങ്ങിൽ ഇന്ത്യൻ അസോസിയേഷൻ വൈസ് പ്രസിഡന്റ് ടി.കെ. പ്രദീപ്, ഡോ. ദേവി സുമ, പ്രഭാകരൻ പന്ത്രോളി, അനിൽ നായർ, മനോജ് മനാമ, ഗഫൂർ പാലക്കാട്, ശ്രീജിത്ത് നായർ, അഡ്വ. ഷാജഹാൻ, സജീവ്, സനിൽ അർജുനൻ, ഷെരിഫ് എന്നിവർ സന്നിഹിതരായിരുന്നു.
യു.എ.ഇയിലെ പ്രഗത്ഭരായ കലാകാരന്മാരെ അണിനിരത്തി മഹാത്മാഗാന്ധി കൾച്ചറൽ ഫോറം സംഘടിപ്പിക്കുന്ന ധ്വനിതരംഗം 2025 ഷാർജ ഇന്ത്യൻ അസോസിയേഷൻ കമ്യൂണിറ്റി ഹാളിൽ ആഗസ്റ്റ് 30ന് അരങ്ങേറും.

