Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കനത്ത മഴക്കും കാറ്റിനും സാധ്യത അബൂദബിയില്‍ സുരക്ഷാ മാര്‍ഗനിര്‍ദേശ കൈപ്പുസ്തകം പുറത്തിറക്കി

text_fields
bookmark_border
കനത്ത മഴക്കും കാറ്റിനും സാധ്യത  അബൂദബിയില്‍ സുരക്ഷാ മാര്‍ഗനിര്‍ദേശ കൈപ്പുസ്തകം പുറത്തിറക്കി
cancel

അബൂദബി: യു.എ.ഇയില്‍ ശക്തമായ മഴക്കും കാറ്റിനും അസ്ഥിര കാലാവസ്ഥക്കും സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ പൊതുജന സുരക്ഷ ഉറപ്പാക്കുന്നതിനായി അബൂദബി അധികൃതര്‍ സമഗ്ര സുരക്ഷാ മാര്‍ഗനിര്‍ദേശ കൈപ്പുസ്തകം പുറത്തിറക്കി. പ്രകൃതിക്ഷോഭത്തിന് മുമ്പും സമയത്തും ശേഷവും സ്വീകരിക്കേണ്ട മുന്‍കരുതലുകളും അടിയന്തര സഹായത്തിനുള്ള ഫോണ്‍ നമ്പറുകളും കൈപ്പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ആഗസ്റ്റ്​ ഏഴുവരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍, പ്രത്യേകിച്ച് കിഴക്കന്‍ മേഖലകളില്‍ മഴക്ക്​ കാരണമാകുന്ന മേഘങ്ങള്‍ രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരുന്നു. അബൂദബി മീഡിയ ഓഫിസ് വെബ്സൈറ്റില്‍ ഹാന്‍ഡ് ബുക്ക് ലഭ്യമാണ്. മാര്‍ഗനിര്‍ദേശങ്ങളിലെ പ്രധാന വിവരങ്ങള്‍ താഴെപ്പറയുന്നവയാണ്​.

കനത്ത മഴയും ഇടിമിന്നലും ഉള്ളപ്പോള്‍

  • മരങ്ങള്‍, വൈദ്യുത തൂണുകള്‍ എന്നിവക്ക് സമീപം നില്‍ക്കരുത്.
  • ജനലുകളും ഗ്ലാസ്/ലോഹ കവാടങ്ങളും തുറക്കരുത്. ഇടിമിന്നലുള്ളപ്പോള്‍ ഇവയില്‍ നിന്ന് അകലം പാലിക്കുക.
  • തുറസ്സായ സ്ഥലങ്ങളില്‍ മൊബൈല്‍ ഫോണോ ലാന്‍ഡ് ഫോണോ ഉപയോഗിക്കരുത്.
  • പൊട്ടിവീണ വൈദ്യുത ലൈനുകളിലോ കാറ്റും മഴയും ഏല്‍ക്കുന്ന വൈദ്യുത ഉപകരണങ്ങളിലോ തൊടരുത്.
  • കുട്ടികളെ ഇടിമിന്നലുള്ളപ്പോള്‍ പുറത്തിറങ്ങാന്‍ അനുവദിക്കരുത്.
  • താഴ്വരകള്‍, നീരൊഴുക്കുകള്‍, വെള്ളക്കെട്ടുകള്‍ എന്നിവിടങ്ങളില്‍ ഇറങ്ങാനോ നില്‍ക്കാനോ പാടില്ല.
  • മഴസമയത്തും ശേഷവും മാന്‍ഹോളുകള്‍ തുറക്കാനോ ഓടകളില്‍ ഇറങ്ങാനോ ശ്രമിക്കരുത്.
  • അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ ശക്തമായ മഴയുള്ളപ്പോള്‍ വാഹനം ഓടിക്കരുത്. റോഡുകളിലെ ഇലക്ട്രോണിക് ഡിസ്പ്ലേകളില്‍ കാണിക്കുന്ന വേഗപരിധി കൃത്യമായി പാലിക്കുക.

ശക്തമായ കാറ്റുള്ളപ്പോള്‍

  • പുറത്താണെങ്കില്‍ കാറ്റിന്റെ ശക്തി കുറയുന്നതുവരെ സുരക്ഷിത സ്ഥാനത്ത് തുടരുക.
  • ആസ്ത്മ തുടങ്ങിയ ശ്വാസകോശ രോഗമുള്ളവര്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരമുള്ള മരുന്നുകളും ഇന്‍ഹേലറുകളും കൈയില്‍ കരുതണം.
  • പുറത്തിറങ്ങുമ്പോള്‍ സംരക്ഷണ മാസ്‌കുകളും കണ്ണടകളും ഉപയോഗിക്കുക. കോണ്‍ടാക്റ്റ് ലെന്‍സുകള്‍ ഒഴിവാക്കുക.
  • കടലില്‍ പോകുന്നതും കടല്‍വിനോദങ്ങളും പൂര്‍ണമായി ഒഴിവാക്കുക.
  • നിര്‍മാണ ഘടനകള്‍, താല്‍ക്കാലിക കെട്ടിടങ്ങള്‍, മരങ്ങള്‍, വൈദ്യുത തൂണുകള്‍ എന്നിവക്ക് സമീപം നില്‍ക്കരുത്.
  • മഞ്ഞുവീഴ്ച, മൂടല്‍മഞ്ഞ്​
  • മഞ്ഞുവീഴ്ച: മഞ്ഞുവീഴ്ചയുള്ളപ്പോള്‍ വീടിന് പുറത്തിറങ്ങരുത്. ഗ്ലാസ് ജനലുകളില്‍ നിന്നും വാതിലുകളില്‍ നിന്നും അകന്നുനില്‍ക്കുക. വാഹനം ഓടിക്കുന്നത് ഒഴിവാക്കുക.
  • മൂടല്‍മഞ്ഞ്: കാഴ്ചപരിധി കുറയുമ്പോള്‍ ഹെഡ്ലൈറ്റുകള്‍ തെളിക്കുക. വേഗത കുറച്ച് മുന്നിലെ വാഹനവുമായി സുരക്ഷിത അകലം പാലിക്കുക.
  • അടിയന്തര സാഹചര്യത്തില്‍ വാഹനം റോഡരികില്‍ നിര്‍ത്താതെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി നിര്‍ത്തി ഹസാര്‍ഡ് ലൈറ്റുകള്‍ ഇടുക. അനാവശ്യമായി ഓവര്‍ടേക്ക് ചെയ്യരുത്.
Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - കനത്ത മഴക്കും കാറ്റിനും സാധ്യത അബൂദബിയില്‍ സുരക്ഷാ മാര്‍ഗനിര്‍ദേശ കൈപ്പുസ്തകം പുറത്തിറക്കി
Next Story