പോയ് വരൂ, പ്രാർഥനകളുമായി ഞങ്ങൾ കാത്തിരിക്കാം
text_fieldsനൂറ്റാണ്ടുകൾ പഴക്കമുള്ള ബന്ധമാണ് ഇന്ത്യയും അറബ് രാജ്യങ്ങളും തമ്മിൽ. ഏതൊരു ബന്ധത്തിലും ഇണക്കവും പിണക്കങ്ങളുമുണ്ടാവാറുണ്ട്്. പക്ഷേ, ഇന്ത്യയും അറബ് രാജ്യങ്ങളും തമ്മിലെ ബന്ധം കാലം കഴിയും തോറും കൂടുതൽ ഇണക്കത്തോടെ ശക്തിപ്പെട്ടിേട്ടയുള്ളൂ. യു.എ.ഇയും കേരളവും തമ്മിലെ ബന്ധം ലോകചരിത്രത്തിൽതന്നെ ഏറ്റവും മനോഹരമായ ഒരു ഹൃദയച്ചേർച്ചയാണ്.ഇൗ നാടിെൻറ പടുത്തുയർപ്പിൽ നമ്മൾ ഒപ്പമുണ്ടായിരുന്നു. നമ്മുടെ നാടിെൻറ തിളക്കത്തിലും ഉയർച്ചയിലും ഇൗ നാടിെൻറ, ഇവിടെ വിയർപ്പൊഴുക്കിയ പ്രവാസിയുടെ കൈയൊപ്പുണ്ടായിരുന്നു.എല്ലാ സന്തോഷങ്ങളും നമ്മൾ പങ്കുവെച്ചു, സങ്കടങ്ങളിൽ പരസ്പരം ആശ്വസിപ്പിച്ചു. ഇപ്പോൾ നിനച്ചിരിക്കാതെ കോവിഡ് വന്നുപെട്ടിരിക്കുന്നു. ഇത് ഇമറാത്തിനേയോ ഇന്ത്യയേയോ മാത്രം ബാധിച്ച പ്രശ്നമല്ല, മറിച്ച് ഒരു ആഗോള വെല്ലുവിളിയാണ്. ലോകം ഒറ്റക്കെട്ടായി, ഒരേ മനസ്സോടുകൂടി നേരിട്ടാൽ മാത്രം മറികടക്കാനാവുന്ന വെല്ലുവിളി. ലോകത്തിെൻറ പല ഭാഗങ്ങളിൽനിന്നുവന്ന് ജീവിക്കുന്ന ഒരാളും ചികിത്സേയാ മരുന്നോ ഭക്ഷണമോ ലഭിക്കാതെ വിഷമിക്കില്ല എന്ന് യു.എ.ഇ രാഷ്ട്രനായകർ നടത്തിയ പ്രഖ്യാപനം ഒരു പൊതുഭീഷണിക്കെതിരെ ഒരു മനസ്സോടെ പൊരുതാൻ ലോകം സ്വീകരിക്കേണ്ട ശ്രദ്ധേയമായ ഒരു മാതൃകയാണ്.കോവിഡ് വെല്ലുവിളിക്കെതിരായ പോരാട്ടത്തിൽ ഇന്ത്യൻ സമൂഹം വഹിക്കുന്ന പങ്കിനെയും ഏറെ പ്രാധാന്യത്തോടെ യു.എ.ഇ കാണുന്നു. ആരോഗ്യ പ്രവർത്തകരും ശുചീകരണ പ്രവർത്തകരും സന്നദ്ധസേവകരുമായി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ എല്ലാ നിരകളിലും മലയാളികൾ ഉൾക്കൊള്ളുന്ന ഇന്ത്യക്കാരുമുണ്ട്.
കോവിഡ് സൃഷ്ടിച്ച അനിശ്ചിതത്വം സ്വാഭാവികമായും ജനങ്ങളെ വിഷമത്തിലാക്കുന്നുണ്ട്്. ഇത്തരമൊരു വിഷമഘട്ടത്തിൽ പിറന്ന വീട്ടിലേക്ക് തിരിച്ചെത്താൻ വെമ്പൽ തോന്നുന്നതും സ്വാഭാവികമാണ്. സാേങ്കതിക തടസ്സങ്ങൾക്കൊടുവിൽ ഇന്ത്യയിലേക്ക് പ്രവാസികളെ തിരിച്ചെത്തിക്കാനുള്ള വിമാന സർവിസുകൾ ആരംഭിച്ചിരിക്കുന്നു. പോകാൻ ആഗ്രഹിക്കുന്നവരെല്ലാം ഉൗഴം കാത്ത് പോകാനുമൊരുങ്ങുന്നു. പക്ഷേ ആരും ഇൗ മണ്ണിനോട് അനിഷ്ടത്തോടെയല്ല മടങ്ങുന്നത് എന്ന് തീർത്തുപറയാനാവും. മറ്റു പല ഘട്ടങ്ങളിലും ഇതേപോലെ മടങ്ങിപ്പോയിട്ടുണ്ട് നമ്മൾ. പിന്നീട് വീണ്ടും തിരിച്ചെത്തുകയും വിവേചനങ്ങളില്ലാത്ത, പരിസ്ഥിതി സൗഹൃദവും അതേസമയം സ്മാർട്ടുമായ ഇൗ നാടിെൻറ ദൗത്യത്തിൽ മികവുറ്റ പങ്കാളികളാവുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ സന്ദർഭങ്ങളേക്കാൾ കുറച്ചധികം കരുതൽ വേണ്ടി വരും ഇനിയുള്ള കാലം. അതിനുള്ള കരുത്തും മനസ്സും നമുക്കുണ്ട്. കോവിഡാനന്തര ലോകം വെല്ലുവിളികളുടേത് മാത്രമായിരിക്കില്ല, ഒരുപാട് അവസരങ്ങളുടേതുകൂടിയാവും. േലാക്ഡൗൺ കാലം നമുക്ക് ഒരുപാട് പാഠങ്ങൾ പകർന്നുതന്നിട്ടുണ്ട്. ഒരു സർവകലാശാലയിലും പഠിക്കാത്ത അറിവുകൾ നൽകുന്ന വിശ്വവിദ്യാലയമായി നമ്മുടെ വീടകങ്ങൾ മാറിയിരിക്കുന്നു. നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പലർക്കും അതിനുള്ള നീക്കിയിരിപ്പില്ല എന്നതും ഒരു വസ്തുതയാണ്.
നമ്മുടെ രക്തവും മാംസവുമാണവർ എന്ന തിരിച്ചറിേവാടെ ആ ദൗത്യത്തിലും പങ്കുചേരുകയാണ് വേണ്ടത്. ഗൾഫ് മാധ്യമവും മീഡിയവണ്ണും ചേർന്ന് ഒരുക്കിയ മിഷൻ വിങ്സ് ഒാഫ് കംപാഷൻ ആ ദിശയിലെ മാതൃകപരമായ ചുവടുവെപ്പാണ്. നാട്ടിലേക്ക് മടങ്ങുന്നവരെ മതിയാക്കി പോകുന്നവരായി നമ്മളോ ഇൗ രാഷ്ട്രമോ കാണുന്നില്ല. ഒരു അവധിക്ക് പോകുന്നവരായി മാത്രം കാണുന്നു. നിങ്ങളീ മണ്ണിനായി നൽകിയ നന്മകളെല്ലാം എക്കാലവും സ്മരിക്കപ്പെടുകതന്നെ ചെയ്യും. സമാധാനമായി പോയി വരുക, പ്രാർഥനകളുമായി ഇൗ നാടും ജനതയും ഇവിടെ കാത്തിരിപ്പുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
