Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഗൾഫ്​ രാജ്യങ്ങളിൽ...

ഗൾഫ്​ രാജ്യങ്ങളിൽ ജനസംഖ്യ വർധിക്കുന്നു

text_fields
bookmark_border
ഗൾഫ്​ രാജ്യങ്ങളിൽ ജനസംഖ്യ വർധിക്കുന്നു
cancel
Listen to this Article

ദുബൈ: ഗൾഫ്​ സഹകരണ കൗൺസിൽ അംഗങ്ങളായ രാജ്യങ്ങളിൽ ജനസംഖ്യയിൽ വൻ വർധന രേഖപ്പെടുത്തിയതായി ഗൾഫ്​ സ്റ്റാറ്റിസ്റ്റിക്കൽ സെന്‍റർ റിപ്പോർട്ട്​. ഐക്യരാഷ്ട്ര സഭയുടെ പ്രവചനം അടിസ്ഥാനമാക്കിയുള്ള റിപോർട്ട് പ്രകാരം കഴിഞ്ഞ വർഷം അവസാനത്തോടെ ജി.സി.സി രാജ്യങ്ങളിലെ ​മൊത്തം ജനസംഖ്യ 6.15 കോടിയിലെത്തിയിരിക്കുകയാണ്​.

2019 മായി താരതമ്യം ചെയ്യുമ്പോൾ 85 ലക്ഷത്തിന്‍റെ വർധനവാണ്​ രേഖപ്പെടുത്തിയിരിക്കുന്നത്​. അതായത്​ പ്രതിവർഷം ജനസംഖ്യയുടെ വളർച്ച നിരക്ക്​ 2.8 ശതമാനമാണ്​. ആഗോള ശരാശരിയുടെ ഏതാണ്ട്​ മൂന്നു മടങ്ങ്​ വരുമിത്​. മേഖലയിലെ ജനസംഖ്യ വർധനവിലുണ്ടാകുന്ന ധ്രുതഗതിയിലുള്ള വളർച്ചയെ പ്രതിഫലിപ്പിക്കുന്നതാണീ​ കണക്കുകൾ. പ്രായഘടന സംബന്ധിച്ച്​ നോക്കുമ്പോൾ, ജി.സി.സി ജനസംഖ്യയുടെ 76.7 ശതമാനവും ജോലി ചെയ്യുന്ന പ്രായത്തിലുള്ളവരാണ് (15–64 വയസ്സ്) ഏറ്റവും വലിയ പങ്ക് വഹിക്കുന്നതെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഇതു പ്രകാരം കുട്ടികൾ (0-14 വയസ്സ്) 20.6 ശതമാനവും പ്രായമായവർ (65 വയസ്സും അതിൽ കൂടുതലുമുള്ളവർ) ഏകദേശം 2.6 ശതമാനവുമാണ്.

മേഖലയിലെ യുവ ജനസംഖ്യയേയും ശക്തമായ തൊഴിൽ ശക്തിയെയുമാണ്​ ഈ കണക്കുകൾ പ്രതിഫലിപ്പിക്കുന്നത്​. മൊത്തം ആശ്രിതത്വ അനുപാതം 100 ജോലി ചെയ്യുന്ന പ്രായത്തിലുള്ള വ്യക്തികൾക്ക് ഏകദേശം 30 കുട്ടികളും പ്രായമായവരുമാണ്. മൊത്തം ജനസംഖ്യയുടെ 62.7 ശതമാനം പുരുഷൻമാരും 37.3 ശതമാനം സ്ത്രീകളുമാണ്​. 100 സ്ത്രീകൾക്ക്​ 168 പുരുഷൻമാർ എന്നതാണ്​ ലിംഗാനുപാതം. പ്രവാസി തൊഴിലാളികളുമായി ബന്ധപ്പെട്ട ജനസംഖ്യാ ഘടനയാണ്​ ഈ അസന്തുലിതാവസ്ഥക്ക്​ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്​.

അതേസമയം, 2050 ഓടെ ജി.സി.സി രാജ്യങ്ങളിലെ ആകെ ജനസംഖ്യ 8.36 കോടിയിലെത്തുമെന്നും റിപോർട്ട്​ വ്യക്​തമാക്കുന്നു. അതോടൊപ്പം വയോധികരുടെ എണ്ണം ഇരട്ടിയാകുമെന്നും റിപോർട്ട്​ പ്രവചിക്കുന്നുണ്ട്​. 2050 ഓടെ വയോധികരുടെ ആകെ എണ്ണം 55 ലക്ഷത്തിലെത്തുമെന്നാണ്​ പ്രവചനം. ജി.സി.സി രാജ്യങ്ങളിലുടനീളം സുസ്ഥിരമായ വികസനത്തിന്​ നഗരാസൂത്രണം, ആരോഗ്യരക്ഷ, തൊഴിൽ വിപണികൾ, സാമൂഹിക സുരക്ഷ എന്നീ മേഖലകളിൽ ദീർഘകാല നയം രൂപീകരിക്കേണ്ടതിന്‍റെ പ്രാധാന്യമാണ്​ ഈ കണക്കുകൾ അടിവരയിടുന്നതെന്നും റിപോർട്ട്​ സൂചിപ്പിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE Newspopulation growthGCC countries
News Summary - Population increasing in Gulf countries
Next Story