അബൂദബിയിൽ പോപ്പീസ് ബേബി കെയര്‍ സ്റ്റോര്‍ തുടങ്ങി
text_fieldsഅബൂദബിയിൽ പോപ്പീസ് ബേബി കെയര്‍ ആദ്യ സ്റ്റോര്‍ ദാല്‍മ മാൾ ജനറല്‍ മാനേജറും
സി.എഫ്.ഒയുമായ ഭൂപീന്ദര്‍ സിങ് ഉദ്ഘാടനം ചെയ്യുന്നു
അബൂദബി: പോപ്പീസ് ബ്രാന്‍ഡ് ഉൽപന്നങ്ങള്ക്കു മാത്രമായി കമ്പനി നേരിട്ടു നടത്തുന്ന ഷോറൂം ശൃംഖലകൾക്ക് അറബ് രാഷ്ട്രങ്ങളിലും തുടക്കം. ഇന്ത്യയില്‍ എവിടെയും ലഭ്യമായ പോപ്പീസ് ഉൽപന്നങ്ങള് വിദേശ രാജ്യങ്ങളിലും വിപുലമായി ലഭ്യമാകണമെന്ന ഉപഭോക്താക്കളുടെ അന്വേഷണങ്ങളെ തുടര്‍ന്നാണ് അറബ് രാജ്യങ്ങളില്‍ നിറസാന്നിധ്യമാവാന്‍ പോപ്പീസ് ഒരുങ്ങുന്നത്. പോപ്പീസ് ബ്രാൻഡിൽ പുറത്തിറങ്ങുന്ന ഉൽപന്നങ്ങള് മാത്രം ലഭിക്കുന്ന 91ാമത്തെ സ്റ്റോറാണിത്. അബൂദബിയിലെ പ്രധാന റീട്ടെയില്‍ കേന്ദ്രമായ ദാല്‍മ മാളിന്റെ ഹൃദയഭാഗത്ത് പ്രവര്‍ത്തിക്കുന്ന ആദ്യ ഷോറൂം ദാല്‍മ മാൾ ജനറല്‍ മാനേജറും സി.എഫ്.ഒയുമായ ഭൂപീന്ദര്‍ സിങ് ഉദ്ഘാടനം ചെയ്തു. പോപ്പീസ് ഗ്രൂപ്പ് സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ ഷാജു തോമസ് കുഞ്ഞുങ്ങളുടെ വസ്ത്രങ്ങളുടെ നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളെക്കുറിച്ചും, കുഞ്ഞുടുപ്പുകൾ വൃത്തിയോടെ കാത്തു സൂക്ഷിച്ച് ഉപയോഗിക്കേണ്ട ആവശ്യകതയെക്കുറിച്ചും സംസാരിച്ചു. യു.എ.ഇ സ്വദേശികളായ കുടുംബങ്ങളുടെ ക്ഷണ പ്രകാരമാണ് പോപ്പീസ് ഷോറൂം തുടങ്ങിയതെന്നും, വിൽപനയിലൂടെ ലഭിക്കുന്ന ലാഭം മാത്രം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കാതെ പുതുതലമുറയുടെ ആരോഗ്യ പരിരക്ഷക്ക് മുൻഗണന നല്കി സാമൂഹിക പ്രതിബദ്ധതക്കായി പ്രവര്‍ത്തിച്ചതാണ് പോപ്പീസിന്റെ വ്യാപാര വിജയമെന്ന് സദസ്സില്‍ നിന്നുള്ള ചോദ്യത്തിനുത്തരമായി അദ്ദേഹം പറഞ്ഞു.
പ്ലാസ്റ്റോ ഏജന്‍സീസ് ആൻഡ് കോസ്റ്റല്‍ ഇന്ത്യ ഏജന്‍സീസ് മാനേജിങ് ഡയറക്ടര്‍ നിഷാദ് സൈനുദ്ദീന്‍, പോപ്പീസ് ബേബി കെയര്‍ ഹെഡ് ഓഫ് ഓവര്‍സീസ് ഓപറേഷന്‍സ് പി.എം ഷഫീഖ് തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുത്തു. മിഡില്‍ ഈസ്റ്റിലും ഇന്ത്യയിലുമായി 2026 സാമ്പത്തിക വര്‍ഷത്തോടെ 118 സ്റ്റോറുകള്‍ തുറക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നേറുകയാണ് പോപ്പീസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

