Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightചരിത്രനിമിഷം; യു.എ.ഇ...

ചരിത്രനിമിഷം; യു.എ.ഇ മണ്ണിൽ മാർപാപ്പ

text_fields
bookmark_border
ചരിത്രനിമിഷം; യു.എ.ഇ മണ്ണിൽ മാർപാപ്പ
cancel

അബൂദബി: അറേബ്യൻ ചരിത്രത്തിൽ പുത്തനധ്യായം എഴുതിച്ചേർത്ത്​ ഫ്രാൻസിസ്​ മാർപാപ്പ ഇമറാത്തി​​​​െൻറ മണ്ണിൽ കാൽ തൊട്ടു. സഹിഷ്​ണുതയുടെയും സഹവർത്തിത്വത്തി​​​​െൻറയും സന്ദേശമോതി ലോകജനതയെ പ്രചോദിപ്പിച്ച യു.എ.ഇയുടെ അര നൂറ്റാണ്ട്​ പാരമ്പര്യത്തിന്​ ലഭിച്ച മഹനീയ ആദരം. മാനവ സാഹോദര്യത്തി​​​​െൻറ അപാരമായ സാധ്യതകളെ പ്രോജ്വലിപ്പിക്കുന്ന ഇൗ സന്ദർശനം തലമുറകളിൽനിന്ന്​ തലമുറകളിലേക്ക്​ സ്​നേഹ സന്ദേശം കൈമാറും.

ഞായറാഴ്​ച രാത്രി പത്തോടെ അലിറ്റാലിയയുടെ ബോയിങ്​ ബി777 വിമാനത്തിലാണ്​​ മാർപാപ്പ അബൂദബി പ്രസിഡൻഷ്യൽ വിമാനത്താവളത്തിൽ വന്നിറങ്ങിയത്​. വിമാനത്താവളത്തിൽ അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്​യാൻ, അൽ അസ്​ഹർ ഗ്രാൻഡ്​ ഇമാം ഡോ. അഹ്​മദ്​ അൽ ത്വയ്യിബ്​ തുടങ്ങിയവർ ചേർന്ന്​ മാർപാപ്പയെ സ്വീകരിച്ചു.

ലേഖകരും ഫോ​േട്ടാഗ്രഫർമാരും വിഡിയോഗ്രഫർമാരും ഉൾപ്പെടെ 69 മാധ്യമപ്രവർത്തകരും വിമാനത്തിലുണ്ടായിരുന്നു. തിങ്കളാഴ്​ച ഉച്ചക്ക്​ 12ന് പ്രസിഡൻഷ്യൽ കൊട്ടാരത്തിൽ മാർപാപ്പക്ക്​ സ്വീകരണം നൽകും. 12.20ന്​​ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദുമായി ചർച്ച നടത്തും. വൈകുന്നേരം അഞ്ചിന് ശൈഖ്​ സായിദ് ഗ്രാൻഡ് മോസ്ക് സന്ദർശിക്കുന്ന മാർപാപ്പ മുസ്‌ലിം കൗൺസിൽ അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തും. 6.10ന് ഫൗണ്ടേഴ്സ് മെമോറിയലിൽ നടക്കുന്ന മതാന്തര സമ്മേളനത്തിലും മാർപാപ്പ പങ്കെടുക്കും. അബൂദബി സ​​​െൻറ്​ ജോസഫ്സ് കാത്തലിക് ചർച്ച് സന്ദർശിച്ചുകൊണ്ടാണ്​ ചൊവ്വാഴ്​ചയിലെ മാർപാപ്പയുടെ പരിപാടികൾ ആരംഭിക്കുക. രാവിലെ 9.10നാണ്​ ചർച്ച്​ സന്ദർശനം. 10.30ന്​ സായിദ്​ സ്​പോർട്​സ്​ സിറ്റിയിൽ പൊതുസമ്മേളനം ആരംഭിക്കും. ഉച്ചക്ക് 12.40ന് പ്രസിഡൻഷ്യൽ വിമാനത്താവളത്തിൽ മാർപാപ്പക്ക്​ യാത്രയയപ്പ് നൽകും.

വിമാനയാത്രക്കിടെ രാഷ്​ട്ര തലവന്മാർക്ക്​ ആശംസ
അബൂദബി: യു.എ.ഇയിലേക്കുള്ള യാത്രാമധ്യേ വിമാനം ഒാരോ രാജ്യങ്ങളിലേക്ക്​ പ്രവേശിക്കു​േമ്പാഴും രാഷ്​ട്ര തലവന്മാർക്ക്​ ഫ്രാൻസിസ്​ മാർപാപ്പ ടെലിഗ്രാം സന്ദേശമയച്ചു. ‘താങ്കൾക്കും ഇൗജിപ്​ഷ്യൻ ജനതക്കും ഹൃദ്യമായ ആശംസ അറിയിക്കുന്നുവെന്ന്​ ഇൗജിപ്​തിന്​ മുകളി​ലൂടെ പറന്നപ്പോൾ ഇൗജിപ്​ഷ്യൻ പ്രസിഡൻറ്​ അബ്​ദുൽ ഫത്താഹ്​ അൽ സീസിക്കയച്ച സന്ദേശത്തിൽ മാർപാപ്പ പറഞ്ഞു.

യു.എ.ഇയിലേക്കുള്ള യാത്രാമധ്യേ ഞാൻ നിങ്ങളുടെ രാജ്യത്തിന്​ മുകളിലൂടെ പറക്കുകയാണ്​. ദൈവം നിങ്ങ​ളുടെ രാജ്യത്തെ അനുഗ്രഹിക്ക​െട്ടയെന്നും സമാധാനവും സന്തോഷവും നൽക​െട്ടയെന്ന്​ പ്രാർഥിക്കുന്നുവെന്നും സന്ദേശത്തിൽ പറഞ്ഞു. സൗദി അറേബ്യയുടെ മുകളിലെത്തിയപ്പോൾ സൽമാൻ രാജാവിനും മാർപാപ്പ സന്ദേശമയച്ചു. ത​​​​െൻറ യാത്രയെ കുറിച്ച്​ സന്ദേശത്തിൽ അറിയിച്ചു. സൗദിക്കും അവിടുത്തെ ജനങ്ങൾക്കും വേണ്ടി പ്രാർഥിക്കുകയും ആശംസ അറിയിക്കുകയും ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pope francispopegulf newsuae visitmalayalam news
News Summary - Pope Francis begin historic visit to UAE-Gulf News
Next Story