Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിമാനയാത്രയില്‍ സഹയാത്രികക്ക് കരുതല്‍ ഒരുക്കിയ പൂജയെ ആദരിച്ചു

text_fields
bookmark_border
വിമാനയാത്രയില്‍ സഹയാത്രികക്ക് കരുതല്‍ ഒരുക്കിയ പൂജയെ ആദരിച്ചു
cancel

റാസല്‍ഖൈമ: വിമാനത്തിനുള്ളില്‍ ബോധരഹിതയാകാന്‍ തുടങ്ങിയ സഹയാത്രികക്ക്​ ആരോഗ്യം വീണ്ടെടുക്കാന്‍ സമയോചിത ഇടപെടല്‍ നടത്തിയ കൊല്ലം പരവൂര്‍ സ്വദേശിനിയും റാക് ആശുപത്രിയിലെ നഴ്സുമായ പൂജ രാജകുമാരനെ ആദരിച്ച് യുനൈറ്റഡ് നഴ്സസ് അസോസിയേഷന്‍ (യു.എന്‍.എ) റാക് യൂനിറ്റ്. ആകാശയാത്രയില്‍ മാതൃകാപരമായ പ്രവര്‍ത്തനമാണ് പൂജ നടത്തിയതെന്ന് ചടങ്ങില്‍ യു.എന്‍.എ പ്രവര്‍ത്തകര്‍ പറഞ്ഞു.

മാനുഷികമായ പ്രവര്‍ത്തനം മാതൃകാപരവും നഴ്സിങ്​ സമൂഹത്തിനും മലയാളികള്‍ക്കും അഭിമാനകരമാണെന്നും പൂജക്ക് പ്രശസ്തി ഫലകം സമ്മാനിച്ചു കൊണ്ട് ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു. യു.എന്‍.എ റാക് റീജ്യനല്‍ സെക്രട്ടറി ജോമോന്‍ ചെറിയാന്‍, റാക് റീജ്യന്‍ കോ-ഓര്‍ഡിനേറ്റര്‍ സിന്ധു നായര്‍, നാന്‍സി മാത്യു, റീജ മെറിന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കിയ ചടങ്ങില്‍ ആശുപത്രി ജീവനക്കാരും ഉദ്യോഗസ്ഥരും സംബന്ധിച്ചു.

ഈ മാസമാദ്യം ദുബൈയില്‍നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാരിയായിരുന്നു പൂജ. യാത്രക്കിടയില്‍ എത്തിയ മെഡിക്കല്‍ എമര്‍ജന്‍സി അനൗണ്‍സ്മെന്‍റിനോട് ഉടൻ പ്രതികരിക്കുകയും ബോധരഹിതയാകാന്‍ തുടങ്ങിയ സഹയാത്രികക്ക് അടിയന്തിര പരിചരണം നല്‍കുകയുമായിരുന്നു. ദുബൈയിലെ ചികിത്സക്ക് ശേഷം നാട്ടിലേക്ക് മടങ്ങുകയായിരുന്ന യാത്രക്കാരിക്കാണ് വിമാനത്തിനുള്ളില്‍ ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടത്. സംഭവത്തില്‍ പൂജക്ക് എയര്‍ ഇന്ത്യ എക്സ്പ്രസ് അധികൃതര്‍ താങ്ക്സ് കാര്‍ഡ് സമ്മാനിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Pooja honored for taking care of fellow passenger on flight
Next Story