സാംസ്ക്കാരിക ഉത്സവഛായയിൽ പൊന്നോത്സവ് –2018
text_fieldsദുബൈ: സ്വദേശത്തും വിദേശത്തുമുളള പൊന്നാനിക്കാരുടെ ആഗോള കൂട്ടായ്മ ദേശിയദിനത്തോടനുബന്ധിച്ച് സലൂട്ട് യു.എ.ഇ പൊന്നോത്സവ്– 2018 സംഘടിപ്പിച്ചു.
ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻറ് ഇ.പി. ജോൺസൺ ഉദ്ഘാടനം ചെയ്തു. സി.വി.മുഹമ്മദ് അഷ്റഫ് അധ്യക്ഷത വഹിച്ചു. കെ.കെ.മൊയ്തീൻ കോയ മുഖ്യ പ്രഭാഷണവും,സി.എസ്.പൊന്നാനി ദേശീയദിന സന്ദേശ പ്രഭാഷണവും നടത്തി. വി.അബ്ദുസ്സമദ്, ബബിത ഷാജി എന്നിവർ ആശംസ നേർന്നു. നെല്ലറ ഷംസുദ്ദീൻ,അഷറഫ് താമരശ്ശേരി എന്നിവർ സംബന്ധിച്ചു. സ്വാലിഹ് മാളിയേക്കൽ, ആർ.ജെ.സാൻ, ഇശൽപ്രതിഭ എടപ്പാൾ ബാപ്പു, ഹൈേദ്രാസ് തങ്ങൾ കൂട്ടായി, കിൽട്ടൺ റിയാസ്, പി.കെ.അബ്ദുൽ സത്താർ നരിപ്പറമ്പ്,സ്പീഡ് റഷീദ്, പി.എ.അബ്ദുൽ അസീസ്, നവാസ് അബ്ദുല്ല
തുടങ്ങിയവർക്ക് ഉപഹാരംനൽകി. വിദ്യാർഥികൾക്കുളള സമ്മാന വിതരണം ബഷീർ തിക്കൊടി നിർവ്വഹിച്ചു.
ശിഹാബ് കെ.കെ സ്വാഗതവും, ഷബീർ മുഹമ്മദ് നന്ദിയും പറഞ്ഞു. കലാവിരുന്നും അര
ങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
