പൊന്നോണപ്പുലരി ബ്രോഷര്‍ പ്രകാശനം
text_fieldsസേവനം എമിറേറ്റ്സ് റാക് കമ്മിറ്റി പൊന്നോണപ്പുലരി ബ്രോഷര്‍ ജനറല്‍ കണ്‍വീനര്‍ നിപിന് നല്കി കേരള സമാജം പ്രസിഡന്റ് നാസര്‍ അല്‍ദാന പ്രകാശനം ചെയ്യുന്നു
റാസല്‍ഖൈമ: സേവനം എമിറേറ്റ്സ് റാക് കമ്മിറ്റിയുടെ പൊന്നോണപ്പുലരി ബ്രോഷര്‍ പ്രകാശനം കേരള സമാജം പ്രസിഡന്റ് നാസര്‍ അല്‍ദാന ജനറല്‍ കണ്‍വീനര്‍ നിപിന് നല്കി നിര്‍വഹിച്ചു. ഇന്ത്യന്‍ സ്കൂളില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് സുനില്‍ ചിറയ്ക്കല്‍ അധ്യക്ഷത വഹിച്ചു.
റാക് വൈ.എം.സി ജന. കോഓഡിനേര് സിംസണ്‍, സേവനം എമിറേറ്റ്സ് ഭാരവാഹികളായ സുരേഷ് വേങ്ങോട്, അരുള്‍, ബിജുരാജ്, ബിനോഷ്, വനിത അംഗങ്ങളായ ബിന്ദു ഹരിലാല്‍, മിനി ബിജു എന്നിവര്‍ സംസാരിച്ചു. സെപ്റ്റംബര്‍ 11ന് ഇന്ത്യന്‍ സ്കൂളില്‍ നടക്കുന്ന പൊന്നോണപ്പുലരിയില്‍ പൂക്കളം, ഓണസദ്യ, കലാപരിപാടികള്‍ തുടങ്ങിയവ നടക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. ജോ. സെക്രട്ടറി സുജിമോന്‍ സ്വാഗതവും ട്രഷറര്‍ ജിനീഷ് നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

