Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഐ.എസ്.സി ഫുജൈറയുടെ ‘പൊന്നോണം 2026’ ആഘോഷം സമാപിച്ചു

text_fields
bookmark_border
ലഹരിവിരുദ്ധ സന്ദേശം പകർന്ന് 'ഇരുട്ടിനപ്പുറം' നാടകം
ഐ.എസ്.സി ഫുജൈറയുടെ ‘പൊന്നോണം 2026’ ആഘോഷം സമാപിച്ചു
cancel

ഫുജൈറ: മലയാളിത്തനിമയുടെയും സൗഹൃദത്തിന്‍റെറയും പ്രൗഢി വിളിച്ചോതി ഇന്ത്യൻ സോഷ്യൽ ക്ലബ് (ഐ.എസ്.സി) ഫുജൈറയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച രണ്ടു ദിവസത്തെ ‘പൊന്നോണം 2026’ ഓണാഘോഷങ്ങൾക്ക് വർണാഭമായ സമാപ്തി. ഒക്ടോബർ 3, 4 തീയതികളിൽ നടന്ന ആഘോഷങ്ങളിൽ യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ നിന്നും കിഴക്കൻ പ്രവിശ്യയിൽ നിന്നുമായി നൂറുകണക്കിന് ആളുകളാണ് പങ്കെടുത്തത്.

സംഗീതവിരുന്നും നൃത്തച്ചുവടുകളുമടങ്ങുന്ന കലാപാരിപാടികളാൽ ഐ.എസ്.സി ഓഡിറ്റോറിയം സജീവമായിരുന്നു. ഐ.എസ്.സി പ്രസിഡന്‍റ് ഡോ. പുത്തൂർ റഹ്മാന്‍റെ അധ്യക്ഷതയിൽ ആഘോഷങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം നടന്നു. ഫുജൈറ മീഡിയ ആൻഡ് കൾച്ചറൽ അതോറിറ്റി ഡയറക്ടർ നാസർ മുഹമ്മദ് ഹുമൈദി അൽ യമാഹിയാണ് ചടങ്ങ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. ചീഫ് പാട്രൺ അബ്ദുൽ ഗഫൂർ ബെഹറൂസിയൻ, ഐ.എസ്.സി അഡ്വൈസർ നാസിറുദ്ധീൻ എന്നിവർ സംസാരിച്ചു.

രാജശേഖരൻ വല്ലത്ത് രചനയും സംവിധാനവും നിർവഹിച്ച ‘ഇരുട്ടിനപ്പുറം’ എന്ന ലഹരിവിരുദ്ധ നാടകം ശ്രദ്ധേയമായി. ലഹരിയുടെ പ്രത്യാഘാതങ്ങളെയും അതുവഴി തകരുന്ന കുടുംബബന്ധങ്ങളെയും കുറിച്ച് ശക്തമായ സാമൂഹിക സന്ദേശമാണ് നാടകം നൽകിയത്. വി.എസ്. സുഭാഷ് സഹസംവിധാനവും ശബ്ദലേഖനവും നിർവഹിച്ച നാടകത്തിന് അനു അംബി പശ്ചാത്തല സംഗീതവും ശബ്ദസന്നിവേശവും ഒരുക്കി. വൈഷ്ണവി അശോക്, ആകാശ് പ്രകാശ്, ടി.ജി. വേണുഗോപാൽ, താര മനു, അസ്‌ലം മൊയ്‌തീൻകുട്ടി, ഉസ്മാൻ മാങ്ങാട്ടിൽ, ജിബിത രാജേഷ്, ആഡോണ വർഗീസ് മാത്യു, സുദിക്ഷ സുധാകർ തുടങ്ങിയവരാണ് വേഷമിട്ടത്. അണിയറപ്രവർത്തകരെയും നടീനടന്മാരെയും ഡോ. പുത്തൂർ റഹ്മാൻ വേദിയിൽ ആദരിച്ചു.

ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയ വിഭവസമൃദ്ധമായ ഓണസദ്യയോടെയാണ് രണ്ടു ദിവസത്തെ ആഘോഷ പരിപാടികൾക്ക് തിരശ്ശീല വീണത്. ഭാരവാഹികളായ ജോജി മണ്ഡപത്തിൽ, വി.എസ്. സുഭാഷ്, പ്രദീപ്കുമാർ, വി.എം. സിറാജ്, മനാഫ് ഒളകര, സന്തോഷ് മത്തായി, അനീഷ് ആന്‍റണി, അശോക് മുൽചന്ദാനി, ഐ.എസ്.സി ലേഡീസ് ഫോറം ഭാരവാഹികളായ ഒ.വി. സറീന, സവിത നായർ, നമിത പ്രമോദ്, നദീറ എന്നിവർ നേതൃത്വം നൽകി. ഐ.എസ്.സി ജനറൽ സെക്രട്ടറി സഞ്ജീവ് മേനോൻ സ്വാഗതവും കൾച്ചറൽ സെക്രട്ടറി മുബാറക് കോക്കൂർ നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Grand Onam Celebrations in Fujairah
Next Story