പൊന്നാനി വെൽഫെയർ കമ്മിറ്റി അവാർഡ് ദാനം
text_fieldsപൊന്നാനി വെൽഫെയർ കമ്മിറ്റിയുടെ അവാർഡ്ദാന ചടങ്ങ്
അബൂദബി: പൊന്നാനിക്കാരുടെ കൂട്ടായ്മയായ പൊന്നാനി വെൽഫെയർ കമ്മിറ്റി പഠനത്തിൽ ഉന്നത നിലവാരം പുലർത്തിയ വിദ്യാർഥികളായ ഹിബ ഹബീബ് റഹ്മാൻ, മിസ്ന കൈനാഫ്, അഹ്മദ് ഷിബ്രുസഫി എന്നിവർക്കും കായിക മേഖലയിൽ കഴിവ് തെളിയിച്ച വിദ്യാർഥികളായ ഹയാൻ ജാസിർ, സന ഷാജി, ഖദീജ അനൂഷ് എന്നിവർക്കും അവാർഡുകൾ നൽകി.
അബൂദബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ നടന്ന ചടങ്ങിൽ സിറാജ് പൊന്നാനി, മുഹ്സിൻ മൻസൂർ, അഫ്സൽ, ഷഫീഖ് റീഗൽ, അഷ്റഫ് ഗ്രീൻ സഫാരി, ഷബീർ ബ്രിട്ടീഷ് കോഡ് എന്നിവർ അവാർഡ് വിതരണം ചെയ്തു. പ്രസിഡന്റ് സിറാജ് പൊന്നാനി, ജനറൽ സെക്രട്ടറി മുഹ്സിൻ മൻസൂർ, ട്രഷറർ അഫ്സൽ, ഭാരവാഹികളായ അക്ബർ പാലക്കൽ, ഷക്കീബ്, അമീർ, അനൂഷ്, യാക്കൂബ് ഹസ്സൻ, ഹാഫിസ് അലി, മൻസൂർ, ഷെഫിക്ക്, റഹീസ്, അബ്ദുൽ മജീദ്, തമീം തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

