പൊന്നാനി വെൽഫെയർകമ്മിറ്റി വാർഷികാഘോഷം 24ന്
text_fieldsദുബൈ: പൊന്നാനി വെൽഫെയർ കമ്മിറ്റി പൊന്നാനി ഗോൾഡൻ ജൂബിലി മീറ്റ് നവംബർ 24ന് ഞായറാഴ്ച രാവിലെ 11 മണിമുതൽ വൈകീട്ട് എട്ടുവരെ ഖിസൈസിലെ ക്രസന്റ് സ്കൂളിൽ നടത്തുമെന്ന് സംഘാടകർ അറിയിച്ചു.
സ്വദേശത്തും വിദേശത്തും ഒട്ടനവധി ചിത്രപ്രദർശനങ്ങൾ നടത്തിയ ചിത്രകാരൻ ഭാസ്കർദാസ് ചിത്രരചനാ ജീവിതത്തിലെ പൊന്നാനിക്കാഴ്ചകൾ മാത്രം പ്രമേയമാക്കി നടത്തുന്ന പ്രഥമ പ്രദർശനം, പൊന്നാനിയുടെ പൈതൃകം പുതുതലമുറക്ക് പരിചയപ്പെടുത്താൻ പാനൂസ മുതൽ മുത്താഴകുറ്റി വരെ ഒരുക്കുന്ന പൊന്നാനിയുടെ തിണ്ടീസ് പൈതൃകമേള, കോൽക്കളി, ഒപ്പന, ഈദുൽ ഇമാറാത്തിനെ വരവേൽക്കാൻ പൊന്നാനിക്കാരുടെ അറേബ്യൻ നൃത്തം, നോർക്ക, പ്രവാസി ക്ഷേമനിധി, സൗജന്യ മെഡിക്കൽ ക്യാമ്പ് എന്നിവക്കൊപ്പം അക്ബർ മ്യൂസിക് നൈറ്റും ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
