പൊന്നാനി ചാമ്പ്യൻസ് കപ്പ്: ഫ്രൻഡ്സ് പൊന്നാനി ചാമ്പ്യന്മാർ
text_fieldsപൊന്നാനി ചാമ്പ്യൻസ് കപ്പിൽ ജേതാക്കളായ ഫ്രൻഡ്സ് പൊന്നാനി ടീമംഗങ്ങൾ
ദുബൈ: പൊന്നാനി വെൽഫെയർ കമ്മിറ്റി ദുബൈ സ്റ്റാർ ഇന്റർനാഷനൽ സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച പൊന്നാനി ചാമ്പ്യൻസ് കപ്പ് ഫുട്ബാൾ ടൂർണമെന്റിന്റെ ഒമ്പതാം സീസണിൽ മുബാരിദ് ഫാരിസ് നേതൃത്വം നൽകിയ ഫ്രൻഡ്സ് പൊന്നാനി ചാമ്പ്യന്മാരായി. ഫൈനൽ മത്സരത്തിൽ നാട്ടുകൂട്ടം പൊന്നാനിയെയാണ് 2-0 ന് പരാജയപ്പെടുത്തിയത്. പൊന്നാനി മുനിസിപ്പാലിറ്റിയിലെ നിരവധി ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ ലൂസേഴ്സ് ഫൈനലിൽ ജേതാക്കളായ ഫിറ്റ്വെൽ പൊന്നാനി മൂന്നാം സ്ഥാനക്കാരായി.
ടൂർണമെന്റിലെ മികച്ച കളിക്കാരനായി ഫ്രൻഡ്സ് പൊന്നാനിയുടെ കാലിക്കറ്റ് യൂനിവേഴ്സിറ്റി താരം മുഹമ്മദ് അഫ്സൽ, ടോപ് സ്കോററായി ഫ്രൻഡ്സ് പൊന്നാനിയുടെ ഫാരിസ് പാച്ചു, മികച്ച ഡിഫൻഡറായി ഫ്രൻഡ്സ് പൊന്നാനിയുടെ മുഹമ്മദിനെയും മികച്ച ഗോൾ കീപ്പറായി നാട്ടുകൂട്ടം പൊന്നാനിയുടെ ദിൽഷനെയും തിരഞ്ഞെടുത്തു. ചടങ്ങിൽ കാൺപൂരിൽ നടന്ന അഖിലേന്ത്യ അന്തർ സർവകലാശാല ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ റണ്ണറപ്പായ കാലിക്കറ്റ് യൂനിവേഴ്സിറ്റി ഫുട്ബാൾ ടീം അംഗം മുഹമ്മദ് അഫ്സൽ, ദുബൈ അണ്ടർ-13 ക്രിക്കറ്റ് ടീം അംഗമായ റയാൻ സ്റ്റൈൽ എന്നിവരെ ആദരിച്ചു.
യൂസഫ് മുഹമ്മദ് അൽ ബദാനി അൽ കഹ്താനി, നിതിൻ പണിക്കർ, ഷിബിൻ, അശ്വിൻ, റഷീദ്, അഷ്റഫ്, ഹാഷിം തുടങ്ങിയവർ വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു. പ്രസിഡന്റ് ഹാഫിസ് അലി, ജനറൽ സെക്രട്ടറി ഫിറോസ് ഖാൻ, ഭാരവാഹികളായ യാക്കൂബ് ഹസൻ, ഷംസുദ്ദീൻ ടി.വി, ഫാറൂഖ് കെ.വി, അതീഖുറഹ്മാൻ, ഇക്ബാൽ, സാബിർ മുഹമ്മദ്, ഫൈസൽ റഹ്മാൻ, റിയാസ് ബപ്പൻ, ഹർഷാദ്, അജ്മൽ, ഹസൻ പൊന്നാനി, ഷഫീർ പുഴമ്പ്രം തുടങ്ങിയവർ നേതൃത്വം നൽകി.

