പൊന്നാനി ചാമ്പ്യൻസ് കപ്പ് ബാഡ്മിന്റൺ ടൂർണമെന്റ്
text_fieldsപൊന്നാനി വെൽഫെയർ കമ്മിറ്റി സംഘടിപ്പിച്ച ചാമ്പ്യൻസ് കപ്പ് ബാഡ്മിന്റൺ ടൂർണമെന്റിൽ പങ്കെടുത്തവർ
ദുബൈ: പൊന്നാനി വെൽഫെയർ കമ്മിറ്റി, ദുബൈ ബ്രൈറ്റ് ലേണേഴ്സ് സ്കൂളിൽ സംഘടിപ്പിച്ച പൊന്നാനി ചാമ്പ്യൻസ് കപ്പ് ബാഡ്മിൻറൺ ടൂർണമെന്റിന്റെ ഒമ്പതാം സീസണിൽ കെ.എസ്.എ കറുകതിരുത്തിയുടെ ലിയാസ്, നബീൽ സഖ്യം ചാമ്പ്യൻമാരായി. ഫൈനൽ മത്സരത്തിൽ ജെറീസ്, ഷജീർ സഖ്യത്തെയാണ് പരാജയപ്പെടുത്തിയത്.
പൊന്നാനി മുനിസിപ്പാലിറ്റിയിലെ നിരവധി ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ ലൂസേഴ്സ് ഫൈനലിൽ ജേതാക്കളായ സിറ്റി നൈറ്റ്സിന്റെ ഉസ്മാൻ, ജയപ്രകാശ് സഖ്യം മൂന്നാം സ്ഥാനക്കാരുമായി.
ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചുഫെബ്രുവരി ഒമ്പതിന് ദുബൈ സ്റ്റാർ ഇൻറർനാഷനൽ സ്കൂളിൽ സംഘടിപ്പിക്കുന്ന പൊന്നാനി ചാമ്പ്യൻസ് കപ്പ് ഫുട്ബാൾ ടൂർണമെൻറിന്റെ പ്രഖ്യാപനം കൂടി നടന്ന ചടങ്ങിൽ, പ്രസിഡൻറ് ഹാഫിസ് അലി, ജനറൽ സെക്രട്ടറി ഫിറോസ് ഖാൻ, ഭാരവാഹികളായ ഷംസുദ്ദീൻ, അതീഖ് റഹ്മാൻ, ഫൈസൽ റഹ്മാൻ, റിയാസ് ബപ്പൻ, ഹർഷാദ്, സിറ്റി നൈറ്റ്സ് മാനേജിങ് ഡയറക്ടർ അഷ്റഫ്, സിദ്ദീഖ് പൊന്നാനി, സൈഫുദ്ദീൻ, അബ്ദുസ്സലാം, ഷഫീർ, അഷ്കർ, ഹസ്സൻ തുടങ്ങിയവർ വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു.

