മൂടൽമഞ്ഞിൽ സൂക്ഷിക്കാൻ നിർദേശവുമായി പൊലീസ്
text_fieldsഅബൂദബി റോഡിൽ മൂടൽമഞ്ഞിൽ വാഹന വേഗം കുറക്കാനുള്ള അബൂദബി പൊലീസിെൻറ മുന്നറിയിപ്പ്
അബൂദബി: കനത്ത മൂടൽമഞ്ഞുള്ള സമയത്ത് സുരക്ഷിത ഡ്രൈവിങ്ങിൽ ഏർപ്പെടാൻ ഡ്രൈവർമാരോട് അബൂദബി പൊലീസ് ആവശ്യപ്പെട്ടു.ഇതുമായി ബന്ധപ്പെട്ട് റോഡുകളിലെ ബോർഡുകളിൽ മുന്നറിയിപ്പ് സന്ദേശങ്ങൾ സ്ഥാപിച്ചു. അബൂദബി, അൽഐൻ, അൽദഫ്ര എന്നിവിടങ്ങളിൽ വാഹനം ഡ്രൈവ് ചെയ്യുന്നതിനുമുമ്പ് അബൂദബി പൊലീസിെൻറ മൂടൽമഞ്ഞും കാലാവസ്ഥയുമായി ബന്ധപ്പെട്ട മുന്നറിയിപ്പുകൾ ശ്രദ്ധിക്കണം. ഹൈവേകളിൽ മണിക്കൂറിൽ 80 കിലോമീറ്റർ വേഗത്തിൽ വാഹനങ്ങളുടെ വേഗം നിയന്ത്രിക്കണം. മതിയായ സുരക്ഷാ അകലം നൽകി സഞ്ചരിക്കാനും ഡ്രൈവർമാരോട് പൊലീസ് ആവശ്യപ്പെട്ടു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

