Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപൊ​ലീ​സ്​...

പൊ​ലീ​സ്​ വെ​രി​ഫി​ക്കേ​ഷ​ൻ: പാ​സ്​​പോ​ർ​ട്ട്​ പു​തു​ക്കാ​ൻ സ​മ​യ​മെ​ടു​ക്കും

text_fields
bookmark_border
പൊ​ലീ​സ്​ വെ​രി​ഫി​ക്കേ​ഷ​ൻ: പാ​സ്​​പോ​ർ​ട്ട്​ പു​തു​ക്കാ​ൻ സ​മ​യ​മെ​ടു​ക്കും
cancel

ദുബൈ: പാസ്​പോർട്ട്​ പുതുക്കാൻ അപേക്ഷ നൽകി ദിവസങ്ങൾക്കുള്ളിൽ പുതിയ പാസ്​പോർട്ട്​ ലഭിക്കുന്ന സംവിധാനമാണ്​ നിലവിൽ യു.എ.ഇയിലുള്ളത്​​.എന്നാൽ, ഇനി മുതൽ അവസാന സമയത്ത്​ ഓടി​േപ്പായാൽ പാസ്​പോർട്ട്​ പുതുക്കൽ നടന്നെന്ന്​ വരില്ല.ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ ഉത്തരവനുസരിച്ച് എല്ലാ പാസ്​പോർട്ടുകളും പുതുക്കുന്നതിന് നാട്ടിലെ​ പൊലീസ്​ വെരി​ഫിക്കേഷൻ നിർബന്ധമാണ്​. ഇതോടെ പാസ്​പോർട്ട്​ പുതുക്കാൻ രണ്ടാഴ്​ചയോളം എടുക്കുന്നുണ്ട്​. സെപ്​റ്റംബറിൽ കേന്ദ്രസർക്കാർ പുറത്തിറക്കിയ ഉത്തരവ്​ കഴിഞ്ഞ ദിവസം ലഭിച്ചതായി ഇന്ത്യൻ കോൺസുലേറ്റ്​ സ്​ഥിരീകരിച്ചു.

എല്ലാ വിദേശ രാജ്യങ്ങളിലും നേരത്തെ നടപ്പാക്കിയിരുന്ന പൊലീസ്​ വെരിഫിക്കേഷൻ പിന്നീട്​ നിർത്തലാക്കിയിരുന്നു. ഇതാണ്​ വീണ്ടും തുടങ്ങിയത്​.

പുതുക്കിയ പാസ്​പോർട്ടുകൾക്കും ​വെരിഫിക്കേഷൻ

രണ്ട്​ തരത്തിലുള്ള വെരിഫിക്കേഷൻ നടത്താനാണ്​ തീരുമാനം. കഴിഞ്ഞ ദിവസങ്ങളിൽ പുതുക്കിയ പാസ്​പോർട്ടുകളും ഇനിയുള്ള ദിവസങ്ങളിൽ പുതുക്കാനുള്ള പാസ്​പോർട്ടും പൊലീസ്​ വെരിഫിക്കേഷന്​ വിധേയമാക്കും.യു.എ.ഇയിൽ പുതുക്കുന്നതിനായി ലഭിക്കുന്ന പാസ്​പോർട്ടുകൾ ഇന്ത്യയിലെ ഒാരോ ജില്ലയിലെയും പൊലീസ്​ കേന്ദ്രങ്ങളിലേക്ക്​ അയക്കും.

അവിടെനിന്ന്​ അപേക്ഷക​െൻറ താമസസ്​ഥലത്തി​െൻറ പരിധിയിൽ വരുന്ന ലോക്കൽ സ്​റ്റേഷനിലേക്ക്​ അയക്കും.അവർ നൽകുന്ന റിപ്പോർട്ടി​െൻറ അടിസ്​ഥാനത്തിലായിരിക്കും പാസ്​പോർട്ട്​ പുതുക്കുക. പൊലീസ്​ വെരിഫിക്കേഷന്​ അയക്കു​േമ്പാൾ അപേക്ഷകന്​ ഇ–മെയിൽ സന്ദേശം ലഭിക്കും.അതേസമയം, അഞ്ച്​ വർഷമായി യു.എ.ഇയിൽ താമസിക്കുന്ന റെസിഡൻറ്​ വിസക്കാർ ഇവിടെ തന്നെയാണ്​ പാസ്​പോർട്ട്​ പുതുക്കിയതെങ്കിൽ അവർക്ക്​ വെരിഫിക്കേഷൻ ആവശ്യമില്ല.

ഒരു മാസം മുമ്പ്​ പുതുക്കിയ പാസ്​പോർട്ടുകളും വെരിഫിക്കേഷന്​ അയക്കുന്നുണ്ട്​.ഇവർക്ക്​ നാട്ടിൽ ക്രിമിനൽ കേസുകൾ ഉണ്ടോ എന്ന്​ അന്വേഷിക്കുന്നതിനാണ്​ പൊലീസ്​ വെരിഫിക്കേഷന്​ അയക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:passportPolice Verification
Next Story