ഇ-സ്കൂട്ടർ, സൈക്കിൾ യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് പൊലീസ്
text_fieldsഇ-സ്കൂട്ടർ, സൈക്കിൾ റൈഡർമാർക്ക് ബോധവത്കരണത്തിന്‍റെ ഭാഗമായി പൊലീസ് ഹെൽമറ്റ് കൈമാറുന്നു
ദുബൈ: ഇ-സ്കൂട്ടർ, സൈക്കിൾ റൈഡർമാരെ സുരക്ഷ അവബോധമുള്ളവരാക്കാൻ ലക്ഷ്യമിട്ട് കാമ്പയിനുമായി ദുബൈ പൊലീസ്. അപകടങ്ങളിൽ റൈഡർമാർക്കും മറ്റുള്ളവർക്കും പരിക്കേൽക്കുന്ന സംഭവങ്ങൾ വർധിച്ച സാഹചര്യത്തിലാണ് കൂടുതൽ ജാഗ്രത പാലിക്കാനും സുരക്ഷ മുൻകരുതലുകൾ സ്വീകരിക്കാനും ആവശ്യപ്പെട്ട് അൽ റഫ പൊലീസ് സ്റ്റേഷൻ പരിധിയിൽ കാമ്പയിൻ ഒരുക്കിയത്. സൈക്കിൾ യാത്രക്കാർക്കും ഇ-സ്കൂട്ടർ റൈഡർമാർക്കും ട്രാഫിക് നിയമങ്ങളും ചട്ടങ്ങളും പരിചയപ്പെടുത്താനും ഇവർക്ക് ഗതാഗതത്തിനായി നിശ്ചയിച്ച റോഡുകളെയും പാതകളെയും കുറിച്ച് അറിയിക്കുകയുമാണ് കാമ്പയിനിലൂടെ ലക്ഷ്യമിടുന്നതെന്ന് കേണൽ മുഹമ്മദ് അഹ്മദ് അശ്കനാനി പറഞ്ഞു. ഹെൽമറ്റ് ധരിക്കുക, പ്രതിഫലിക്കുന്ന ജാക്കറ്റ് ധരിക്കുക, തിളക്കമുള്ള ഫ്രണ്ട്, റെഡ് റിയർ ലൈറ്റുകളും റിഫ്ലക്ടറുകളും ഉപയോഗിക്കുക എന്നീ നിർദേശങ്ങൾ പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

