Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപൊ​ലീ​സി​നെ...

പൊ​ലീ​സി​നെ തെ​റ്റി​ദ്ധ​രി​പ്പി​ച്ച​തി​ന്​ ബ്രി​ട്ടീ​ഷ്​ ഫു​ട്​​ബാ​ൾ ആ​രാ​ധ​ക​ൻ അ​റ​സ്​​റ്റി​ൽ

text_fields
bookmark_border

അ​ബൂ​ദ​ബി: ഏ​ഷ്യ​ൻ ക​പ്പ്​ ഫു​ട​ബാ​ളി​ൽ ഖ​ത്ത​റി​നെ പി​ന്തു​ണ​ച്ച​തി​ന്​ താ​ൻ ആ​ക്ര​മി​ക്ക​പ്പെ​ട്ടു​വെ​ ന്ന്​ പൊ​ലീ​സി​ന്​ വ്യാ​ജ റി​പ്പോ​ർ​ട്ട്​ ന​ൽ​കി​യ ബ്രി​ട്ടീ​ഷ്​^​സു​ഡാ​നീ​സ്​ യു​വാ​വി​നെ പൊ​ലീ​സ്​ അ​ റ​സ്​​റ്റ്​ ചെ​യ്​​തു. അ​ലി ഇൗ​സ അ​ഹ്​​മ​ദ്​ എ​ന്ന 26കാ​ര​നാ​ണ്​ ഖ​ത്ത​റി​നെ പി​ന്തു​ണ​ച്ച​തി​നും ഖ​ത്ത​ർ ജ​ഴ്​​സി​യ​ണി​ഞ്ഞ​തി​നും ത​ന്നെ യു.​എ.​ഇ ഫു​ട്​​ബാ​ൾ ആ​രാ​ധ​ക​ർ അ​ടി​ച്ചു​വെ​ന്നും മ​ർ​ദി​ച്ചു​വെ​ന്നും അ​വ​കാ​ശ​പ്പെ​ട്ട്​ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്ന​ത്. ബ്രി​ട്ട​െ​ൻ​റ​യും സു​ഡാ​െ​ൻ​റ​യും പൗ​ര​ത്വ​മു​ള്ള അ​ലി ഇൗ​സ​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച്​ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ ക​ള​വ്​ പു​റ​ത്താ​യ​ത്. ഇ​യാ​ൾ പ​രാ​തി​യി​ൽ പ​റ​ഞ്ഞ ത​ര​ത്തി​ൽ മ​ർ​ദി​ക്ക​പ്പെ​ട്ടി​ട്ടി​ല്ലെ​നു​നം മു​റി​വു​ക​ൾ സ്വ​യം ഉ​ണ്ടാ​ക്കി​യ​താ​ണെ​ന്നും പ​രി​ശോ​ധ​ന​യി​ൽ തെ​ളി​ഞ്ഞു. തു​ട​ർ​ന്ന്​ പൊ​ലീ​സി​ന്​ തെ​റ്റാ​യ റി​പ്പോ​ർ​ട്ട്​ ന​ൽ​കി​യ കേ​സി​ൽ ഇ​യാ​ളെ അ​റ​സ്​​റ്റ്​ ചെ​യ്യു​ക​യാ​യി​രു​ന്നു.


അ​തേ​സ​മ​യം, ഖ​ത്ത​റി​െ​ൻ​റ ജ​ഴ്​​സി ധ​രി​ച്ച​തി​നാ​ണ്​ അ​ലി ഇൗ​സ​യെ അ​റ​സ്​​റ്റ്​ ചെ​യ്​​ത​തെ​ന്ന്​ ചി​ല അ​ന്താ​രാ​ഷ്​​ട്ര മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തി​രു​ന്നു. എ​ന്നാ​ൽ, ബ്രി​ട്ട​നി​ലെ യു.​എ.​ഇ എം​ബ​സി ഇ​ക്കാ​ര്യം നി​ഷേ​ധി​ച്ചു. തെ​റ്റാ​യ റി​പ്പോ​ർ​ട്ട്​ ന​ൽ​കി​യ​തി​നാ​ണ്​ യു​വാ​വ്​ അ​റ​സ്​​റ്റി​ലാ​യ​തെ​ന്നും ഇ​പ്പോ​ൾ വി​ചാ​ര​ണ​യി​ലാ​ണെ​ന്നും എം​ബ​സി പ്ര​സ്​​താ​വ​ന​യി​ൽ പ​റ​ഞ്ഞു. യു.​എ.​ഇ നി​യ​മ​ പ്ര​കാ​രം പൊ​ലീ​സ്​^​കോ​ട​തി സം​വി​ധാ​ന​ങ്ങ​ൾ​ക്ക്​ തെ​റ്റാ​യ റി​പ്പോ​ർ​ട്ട്​ ന​ൽ​കു​ന്ന​ത്​ ആ​റ്​ മാ​സ​ത്തി​ൽ കൂ​ടാ​ത്ത ത​ട​വി​നും 3000 ദി​ർ​ഹ​ത്തി​ൽ കു​റ​യാ​ത്ത പി​ഴ​ക്കും ശി​ക്ഷ വി​ധി​ക്കാ​വു​ന്ന കു​റ്റ​മാ​ണ്. ഏ​ഷ്യ​ൻ ഫു​ട്​​ബാ​ൾ മ​ത്സ​ര​ങ്ങ​ൾ​ക്കി​ടെ വേ​റെ​യും ആ​ളു​ക​ൾ ഖ​ത്ത​റി​നെ പി​ന്തു​ണ​ക്കു​ക​യും ഖ​ത്ത​ർ പ​താ​ക വീ​ശു​ക​യും ചെ​യ്​​തി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsPolice
News Summary - police-uae news
Next Story