നാലു പൊലീസ് സ്റ്റേഷനുകളിൽ വ്യക്തിഗത സേവനം നിർത്തുന്നു
text_fieldsദുബൈ: സ്മാർട്ട് കേന്ദ്രങ്ങളാക്കി മാറ്റുന്നതിെൻറ ഭാഗമായി നാല് പൊലീസ് സ്റ്റേഷനുകളിൽ നേരിട്ടുള്ള സേവനങ്ങൾ നിർത്തുന്നു. ബർ ദുബൈ, അൽ റഫ, നാഇയിഫ്, അൽ റാഷിദിയ പൊലീസ് സ്റ്റേഷനുകളിൽ മാർച്ച് 20 മുതൽ വ്യക്തിഗത സേവനങ്ങൾ താൽക്കാലികമായി നിർത്തിവെക്കുകയാണെന്നും പൊതുജനങ്ങൾ സ്മാർട്ട് സേവനങ്ങൾ പ്രയോജനപ്പെടുത്തണമെന്നും ദുബൈ പൊലീസ് അറിയിച്ചു. ഈ സ്റ്റേഷനുകളിൽ ലഭ്യമായ ‘സ്മാർട്ട് കോർണറുകൾ’ വഴിയും സാങ്കേതിക സംവിധാനങ്ങൾ വഴിയും താമസക്കാർക്ക് സേവനം ലഭിക്കും. എന്നാൽ, എക്സ്പോ 2020 അവസാനിക്കുന്നതുവരെ അൽ ഖിസൈസ്, പോർട്ടുകൾ, അൽ ബർഷ, ജബൽ അലി സ്റ്റേഷനുകളിൽ നേരിട്ടുള്ള സേവനങ്ങൾ നിലനിർത്തിയതായും പൊലീസ് പറഞ്ഞു.
സ്മാർട്ട്, നൂതന സേവനങ്ങൾ നൽകിക്കൊണ്ട് സർക്കാർ സേവന കേന്ദ്രങ്ങൾ സന്ദർശിക്കുന്ന ഉപഭോക്താക്കളുടെ എണ്ണം 80 ശതമാനം കുറക്കുക വഴി സ്മാർട്ട് സംവിധാനത്തിലേക്ക് മാറണമെന്ന യു.എ.ഇ വൈസ് പ്രസിഡൻറും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂമിെൻറ നിർദേശം പ്രാവർത്തികമാക്കുകയാണ് ലക്ഷ്യമെന്നും പൊലീസ് എക്സലൻസ് അസി. കമാൻഡർ ഇൻ ചീഫ് ഡോ. മേജർ ജനറൽ അബ്ദുൽ ഖുദ്ദൂസ് അബ്ദുൽ റസാഖ് അൽ ഉബൈദലി പറഞ്ഞു. സേനയുടെ സ്മാർട്ട് ചാനലുകൾ, ദുബൈ പൊലീസ് സ്മാർട്ട് ആപ്, ഔദ്യോഗിക വെബ്സൈറ്റ്, എമിറേറ്റിലുടനീളമുള്ള സ്മാർട്ട് പൊലീസ് സ്റ്റേഷനുകൾ (എസ്.പി.എസ്) എന്നിവയിലൂടെ താമസക്കാർക്ക് എളുപ്പത്തിൽ ഇടപാടുകൾ നടത്താൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
