വഴിതെറ്റിയ മലയാളി കുട്ടിയെ ഒടുവിൽ പോലീസ് വീട്ടിലെത്തിച്ചു
text_fieldsമനാമ: വഴിതെറ്റി നടന്ന മലയാളി കുട്ടിക്ക് പോലീസ്റ്റേഷൻ അഭയമായി. ഒടുവിൽ പോലീസുകാർ തന്നെ കുട്ടിയെയും കൂട്ടി വീട് തെരയാനിറങ്ങി. മണിക്കൂറുകൾക്ക് ശേഷം വീട് കണ്ടെത്തിയതോടെയാണ് പോലീസുകാർക്ക് ശ്വാസം നേരെ വീണത്. ഇന്നലെ വൈകുന്നേരം മുഹറഖ് പോലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം. ഏഴ് വയസുകാരിയെ ട്യൂഷനായി പിതാവിെൻറ സുഹൃത്താണ് കാസിനോയിൽ കൊണ്ടാക്കിയത്. എന്നാൽ ട്യൂഷൻ ഇല്ലായെന്നറിഞ്ഞ കുട്ടി വീട്ടിലേക്ക് തിരിച്ചപ്പോഴാൾ വഴി തെറ്റി. എ
ങ്ങോെട്ടന്നില്ലാതെ നടന്ന് കൊണ്ടിരുന്ന കുട്ടിയുടെ കരച്ചിൽ ശ്രദ്ധയിൽെപ്പട്ട് പോലീസുകാർ കാര്യം അന്വേഷിച്ചപ്പോൾ ഭാഷ അറിയാത്തിനാൽ
ആശയക്കുഴപ്പത്തിലായി. ഒടുവിൽ കുട്ടിയെ േപാലീസുകാർ സ്റ്റേഷനിൽ കൊണ്ടുപോയി. പോലീസുകാർ സ്റ്റേഷനിലെത്തിച്ചശേഷം കുട്ടിയുടെ ബാഗ് തുറന്ന് രക്ഷിതാക്കളുടെ ഫോൺ നമ്പരിനായി തെരഞ്ഞെങ്കിലും ലഭിച്ചില്ല.
ബാഗിലുണ്ടായിരുന്ന കുറച്ച് പഴങ്ങൾ പോലീസുകാർ കുട്ടിക്ക് കഴിക്കാനും നൽകി. കാര്യങ്ങൾ ചോദിച്ചറിയാൻ േപാലീസുകാർ ഒരു മലയാളിക്കായി അന്വേഷണം നടത്തുേമ്പാഴാണ് മറ്റൊരു ആവശ്യത്തിനായി കുറ്റ്യാടി സ്വദേശി മുനീർ സ്റ്റേഷനിലെത്തുന്നത്. കാര്യങ്ങൾ അറിഞ്ഞശേഷം മുനീർ കുട്ടിയുമായി സംസാരിച്ചു. എന്നാൽ തെൻറ മാതാപിതാക്കളുടെ പേര് പറഞ്ഞെങ്കിലും മറ്റ് വിവരങ്ങളൊന്നും ലഭിച്ചില്ല. തുടർന്ന് ചില സ്കൂളുകളിലേക്ക് വിളിച്ചെങ്കിലും ക്ലാസ് ഇല്ലാത്തതിനാൽ അതും വിജയിച്ചില്ല.
തുടർന്ന് പോലീസുകാരുടെ അനുവാദത്തോടെ കുട്ടിയുടെ പേരും ഫോേട്ടായും സാമൂഹിക മാധ്യമങ്ങളിൽ മുനീർ പോസ്റ്റ് ചെയ്യുകയും രക്ഷിതാക്കൾക്കായി അന്വേഷണം ആരംഭിക്കുകയും ചെയ്തു. തുടർന്ന് ഇൗ വിവരം മലയാളികളുടെ വാട്ട്സാപ്പ് ഗ്രൂപ്പുകളിൽ പ്രചരിച്ചു. ഇൗ വിവരം ഏറെനേരംചർച്ചകൾക്കും അന്വേഷണങ്ങൾക്കും കാരണമായെങ്കിലും കുട്ടിയുടെ രക്ഷിതാക്കൾ ഇതിനെ കുറിച്ചറിഞ്ഞില്ല. കുട്ടി ട്യൂഷൻ ക്ലാസിലായിരിക്കും എന്ന ധാരണയിലായിരുന്നുവത്രെ അവർ.
ഇതിനിടയിൽ കുട്ടി അമ്മയെ കാണണമെന്ന് ആവശ്യപ്പെട്ട് നിർത്താതെ കരച്ചിൽ തുടങ്ങിയതോടെ േപാലീസുകാരും വിഷമത്തിലായി. തുടർന്ന് കുട്ടിയെയും മുനീർ കുറ്റ്യാടിയെയും കൂട്ടി പോലീസുകാർ വാഹനത്തിൽ വഴി കണ്ടെത്തൽ ‘യഞ്ജം’ ആരംഭിച്ചു. കുട്ടിയെ കണ്ടെത്തിയ സ്ഥലങ്ങളിലും പറഞ്ഞ സ്ഥലങ്ങളിലൂടെയെല്ലാം വാഹനം പലതവണ ഒാടിച്ച് പോയെങ്കിലും വീട് കണ്ടെത്താനായില്ല.
ഒടുവിൽ മുഹറഖ് സൂഖിൽ ൈശഖ് അഹ്മദ് മസ്ജിദിെൻറ സമീപത്ത് എത്തിയപ്പോൾ കുട്ടിക്ക് തെൻറ വീടിനെ കുറിച്ച് കൃത്യമായ ഒാർമവന്നു. തുടർന്ന് വാഹനത്തിൽ നിന്നിറങ്ങി വീട് കണ്ടുപിടിച്ച് ചെല്ലുേമ്പാൾ വീട്ടുകാർ കുട്ടിയെ വിളിക്കാനായി ട്യൂഷൻ നടക്കുന്ന സ്ഥലത്തേക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു. കാര്യങ്ങൾ അറിഞ്ഞ അമ്പരന്ന വീട്ടുകാർക്ക് ബാഗിൽ വീട്ടിലെ ഫോൺ നമ്പരെങ്കിലും സൂക്ഷിക്കണമെന്ന ഉപദേശം നൽകിയാണ് പോലീസുകാർ മടങ്ങിയത്. ക്ലൈമാക്സിൽ പോലീസ് അങ്കിൾമാർക്ക് കുട്ടി ‘ടാറ്റ’ പറഞ്ഞാണ് യാത്രയാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
