Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഉൗർജമന്ത്രിക്ക്​...

ഉൗർജമന്ത്രിക്ക്​ ‘നമ്മളെല്ലാം പൊലീസ്​’ പദ്ധതിയിൽ അംഗത്വം

text_fields
bookmark_border
ഉൗർജമന്ത്രിക്ക്​ ‘നമ്മളെല്ലാം പൊലീസ്​’ പദ്ധതിയിൽ അംഗത്വം
cancel

അബൂദബി: ഉൗർജ-വ്യവസായ മന്ത്രി സുഹൈൽ ബിൻ മുഹമ്മദ് ഫറജ് അൽ മസ്​റൂഇ  ‘നമ്മളെല്ലാം പൊലീസ്​’ പദ്ധതിയിൽ അംഗത്വം സ്വീകരിച്ചു. അബൂദബി പൊലീസ്​ കമാൻഡർ ഇൻ ചീഫ്​ മേജർ ജനറൽ മുഹമ്മദ്​ ഖൽഫാൻ ആൽ റുമൈതിയിൽനിന്നാണ്​ 225ാം നമ്പർ അംഗത്വം മന്ത്രി ​സ്വീകരിച്ചത്​. അബൂദബി പൊലീസ്​ ഡയറക്​ടർ ജനറൽ മേജർ ജനറൽ മക്​തൂം അലി ആൽ ശരീഫി സന്നിഹിതനായിരുന്നു. സമൂഹത്തി​​​െൻറ സുരക്ഷിതത്വവും സുസ്​ഥിരതയും വർധിപ്പിക്കാനും സുരക്ഷയുടെ കാര്യത്തിൽ അബൂദബിയുടെ നേട്ടങ്ങൾ കാത്തുസൂക്ഷിക്കാനും ലക്ഷ്യമിട്ടുള്ള ‘നമ്മളെല്ലാം പൊലീസ്​’ പദ്ധതി അബുദബി പൊലീസും സമൂഹത്തിലെ അംഗങ്ങളും തമ്മിലുള്ള ഫലവത്തായ പങ്കാളിത്തം സാധ്യമാക്കിയതായി മുഹമ്മദ്​ ഖൽഫാൻ ആൽ റുമൈതി പറഞ്ഞു. ലോകത്തെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളിലൊന്നായ അബൂദബിയിൽ കൂടുതൽ സുരക്ഷിതത്വത്തിലേക്കും സൗകര്യങ്ങളിലേക്കും നയിക്കുന്ന ഉത്തരവാദിത്വബോധം പ്രതിഫലിപ്പിക്കുന്നതാണ്​ പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsPolice
News Summary - police-uae-gulf news
Next Story