ജനമൈത്രീ പൊലീസിനെക്കാണണോ, യു.എ.ഇയിലേക്ക് പോരൂ
text_fieldsഅജ്മാന്‍ : പൊലീസ് എന്ന് കേട്ടാല്‍ മുട്ട് വിറക്കുന്നവരാണ് അധിക മലയാളികളും. തെറ്റൊന്നും ചെയ്തില്ലെങ്കിലും നാട ്ടിലെ പോലീസിനെ കുറിച്ച ധാരണകള്‍ ഏതൊരാളെയും ഒന്ന് ഭയപ്പെടുത്തും. എന്നാല്‍ പുറം രാജ്യങ്ങളില്‍ താമസിക്കുകയോ യാത ്ര ചെയ്യുകയോ ചെയ്യുന്നവര്‍ക്കറിയാം പൊലീസിെൻറ ജനസേവന മുഖം. പൊലീസിെൻറ അപ്രതീക്ഷിതമായ അത്തരം ഒരു ഇടപെടലി െൻറ ഉൾക്കുളിരിൽ പുഞ്ചിരിച്ചു നിൽക്കുകയാണ് കൊല്ലം അഞ്ചല്‍ തടിക്കാട് സ്വദേശി അബ്ദുല്‍ വഹാബ് . റാസല്‍ ഖൈമയിലെ റേഡിയോ ഏഷ്യ സെയില്‍സ് മാനേജരായി ജോലി ചെയ്യുന്ന വഹാബ് സുഹൃത്തിനെ കാണാനാണ് കഴിഞ്ഞ ദിവസം ദുബൈയില്‍ എത്തിയത്. സമയം വൈകിയതിനാല്‍ അന്ന് അവിടെ താമസിച്ച് പിറ്റേ ദിവസം പുലര്‍ച്ച ജോലി ചെയ്യുന്ന സ്റ്റുഡിയോയിലേക്ക് പുറപ്പെടുകയായിരുന്നു.
ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ വെച്ച് വഹാബ് ഓടിച്ചിരുന്ന കാറിെൻറ മുന്‍ വശത്തെ ടയര്‍ പൊട്ടി. അതോടെ വഹാബ് വണ്ടി റോഡിെൻറ ഓരത്ത് ഒതുക്കി നിര്‍ത്തി. കയ്യിനും കാലിനുമുള്ള ശാരീരിക ബുദ്ധിമുട്ട് കാരണം പകരം ടയര്‍ മാറ്റിയിടാന്‍ പ്രയാസപ്പെടുന്നതിനിടെയാണ് ഒരു പിക്കപ്പ് വാന്‍ വന്നു നിര്‍ത്തുന്നത്. എന്ത് പറ്റിയെന്ന ചോദ്യത്തിനു മറുപടിയായി വഹാബ് കാരണം ബോധിപ്പിച്ചു. എന്നാല്‍ വിവരണങ്ങള്‍ കേട്ട ആ മലയാളി ഒകെയെന്നും പറഞ്ഞ് പുറംതിരിഞ്ഞു പോവുകയായിരുന്നു. രാവിലെ തന്നെ കടുത്ത ചൂടുള്ളതിനാല്‍ മറ്റുള്ളവരുടെ സഹായം പ്രതീക്ഷിച്ച് പുറത്തിറങ്ങി നില്‍ക്കുന്ന വഹാബ് ആകെ വിയര്‍ത്ത് കുളിച്ചിരുന്നു. ഈ സമയത്താണ് ഒരു കാര്‍ വന്നു നിര്‍ത്തുന്നത്. വാഹനത്തിെൻറ ഗ്ലാസിറക്കി ആള്‍ കാര്യം അന്വേഷിച്ചു. യൂണിഫോമിലുള്ള ഒരു ദുബൈ പോലീസുകാരന്‍. ബര്‍ദുബൈ സ്റ്റേഷനില്‍ നിന്ന് ഡ്യുട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന റാസല്‍ഖൈമ ജുലാന്‍ സ്വദേശി നാസ്സർ ബിൻ ഹദീഥ് അൽ ഷബീബ്. സംഭവിച്ച വിവരങ്ങള്‍ വഹാബ് അദേഹത്തോടും പറഞ്ഞു.
ഉടനെ വാഹനം അരികിലേക്ക് ഒതുക്കി നിര്‍ത്തി ഇറങ്ങി വന്നു. വണ്ടിയിലിരുന്ന വെള്ള കുപ്പി നല്‍കി കുടിക്കാന്‍ പറഞ്ഞിട്ട് വഹാബിെൻറ വാഹനത്തിനു പിറകിലിരുന്ന ഉപകരണങ്ങളും പകരം മാറ്റിയിടാനുള്ള ടയറും എടുത്ത് പൊലീസുകാരന്‍ പണി തുടങ്ങി. ഏതാനും സമയം കൊണ്ട് പൊട്ടിയ ടയര്‍ മാറ്റി പകരം ഇട്ടു. ഇത്ര നേരം ആശ്ചര്യത്തോടെ കണ്ട നില്‍ക്കുകയായിരുന്നു വഹാബ് . എല്ലാം ശരിയാക്കിയ പൊലീസുകാരന്‍ സുരക്ഷിതമായി പോകാന്‍ നിര്‍ദേശിച്ച് യാത്രയാക്കി. ഇത്തരത്തിൽ സഹായിച്ച പോലീസുകാരനൊപ്പം ഒരു ഫോട്ടോയെടുക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും അദ്ദേഹം നിരസിക്കുകയായിരുന്നുവെന്ന് വഹാബ് പറഞ്ഞു. ഇനിയും ഇത്തരം എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ വിളിക്കാന്‍ നമ്പരും നല്‍കിയാണ് ആ നന്മ നിറഞ്ഞ പൊലീസുകാരന്‍ യാത്രയായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
