നിയമം പാലിച്ച ഡ്രൈവർമാർക്ക് സമ്മാനം നൽകി പൊലീസ്
text_fieldsഗതാഗത നിയമം പാലിച്ച് വാഹനമോടിച്ചതിന് ഡ്രൈവര്‍ക്ക് അബൂദബി പൊലീസിന്റെ ഹാപ്പിനസ് പട്രോള്‍ സംഘം
സമ്മാനം നൽകുന്നു
അബൂദബി: ഗതാഗത നിയമം പാലിച്ച് വാഹനമോടിച്ചതിന് 60 ഡ്രൈവര്‍മാര്‍ക്ക് സമ്മാനം നല്കി അബൂദബി പൊലീസിന്റെ ഹാപ്പിനസ് പട്രോള്‍ സംഘം. വാഹനം റോഡരികിലേക്ക് മാറ്റി നിര്‍ത്തിപ്പിച്ച് ഡ്രൈവര്‍മാരെ അമ്പരിപ്പിച്ച ശേഷമായിരുന്നു സമ്മാനം കൈമാറല്‍. ആശങ്കയോടെ വാഹനം നിര്‍ത്തിയ ഡ്രൈവര്‍മാരോട് ഗതാഗത നിയമം പാലിച്ച് വാഹനമോടിക്കുന്നതിനുള്ള അഭിനന്ദനമാണ് നല്‍കുന്നതെന്ന് ഹാപ്പിനസ് പട്രോള്‍ സംഘം അറിയിച്ചതോടെയാണ് ഡ്രൈവര്‍മാര്‍ക്കും കാര്യം മനസ്സിലായത്. പൊലീസ് സംഘം അല്‍ഐനില്‍ പരിശോധനക്കിടെയാണ് പേപ്പര്‍ ബാഗിലാക്കി സമ്മാനം കൈമാറിയത്.
അതേസമയം, ബാഗിനുള്ളില്‍ എന്തു സമ്മാനമായിരുന്നു ഉണ്ടായിരുന്നതെന്ന് പൊലീസ് വെളിപ്പെടുത്തിയില്ല.
റോഡ് സുരക്ഷയുടെ ഭാഗമായി കഴിഞ്ഞ വര്‍ഷം നടത്തിയ സമാന പരിപാടിയില്‍ ഡ്രൈവര്‍മാര്‍ക്ക് സൗജന്യ ഇന്ധന കാര്‍ഡും സ്റ്റാര്‍ ഓഫ് ഹോണര്‍ ബാഡ്ജും പൊലീസ് കൈമാറിയിരുന്നു. അതിനു മുമ്പ് വലിയ ടെലിവിഷനും ചില ഡ്രൈവര്‍മാര്‍ക്ക് കൈമാറുകയുണ്ടായി.
സുരക്ഷിതമായി വാഹനമോടിക്കുന്നവര്‍ക്ക് സമ്മാനങ്ങള്‍ നല്കുന്ന നടപടി അബൂദബി പൊലീസ് തുടരുമെന്നും ഇതിലൂടെ അവര്‍ മറ്റുള്ളവരുടെ മാതൃകകളായി മാറുമെന്നും അല്‍ ഐനിലെ ട്രാഫിക് അഡ്മിനിസ്ട്രേഷന് ഓഫ് സെക്യൂരിരിറ്റി പട്രോള്‍ ഉദ്യോഗസ്ഥനായ മേജര്‍ മതാര്‍ അബ്ദുല്ല അല്‍ മുഹൈരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

