Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right...

പൊലീസുകാരില്ലാത്ത പൊലീസ്​ സ്​റ്റേഷൻ വരുന്നു

text_fields
bookmark_border
പൊലീസുകാരില്ലാത്ത പൊലീസ്​ സ്​റ്റേഷൻ വരുന്നു
cancel

ദുബൈ: പൊലീസ്​ ഉദ്യോഗസ്​ഥർ ആരുമില്ലാത്ത പൊലീസ്​ സ്​റ്റേഷൻ ദുബൈയിൽ വരുന്നു. പൂർണ്ണമായും കമ്പ്യൂട്ടർവൽക്കരിക്കപ്പെട്ട ഇൗ പൊലീസ്​ സ്​റ്റേഷൻ ദുബൈ സിലിക്കൺ ഒയാസിസിൽ ആണ്​ സ്​ഥാപിക്കുന്നത്​. ഇത്​ സംബന്ധിച്ച ധാരണാപത്രം സിലിക്കൺ ഒയാസിസ്​ അതോറിറ്റിയും ദുബൈ ​െപാലീസും ഒപ്പു​െവച്ചു. ഇൗ വർഷം അവസാനത്തോടെ പൊലീസ്​സ്​റ്റേഷൻ യാഥാർഥ്യമാകും. ആഴ്​ചയിൽ എല്ലാ ദിവസവും 24 മണിക്കൂറും ഇൗ പൊലീസ്​ സ്​റ്റേഷൻ പ്രവർത്തിക്കുമെന്ന്​ ദുബൈ പൊലീസ്​ മേധാവി മേജർ ജനറൽ അബ്​ദുല്ല ഖലീഫ അൽ മറി പറഞ്ഞു.

ട്രാഫിക്കും കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട 27 തരം സേവനങ്ങളും മറ്റ്​ തരത്തിലുള്ള 33 ഇനം സേവനങ്ങളും ഇവിടെ നിന്ന്​ ലഭിക്കും. ഇത്​ വരുന്നതോടെ സാധാരണ പൊലീസ്​ സ്​റ്റേഷനിൽ എത്തുന്നവരുടെ എണ്ണത്തിൽ 80 ശതമാനംകുറവ്​ ഉണ്ടാകുമെന്നാണ്​ ദുബൈ പൊലീസി​​​െൻറ നിഗമനം. ക്രിമിനൽ കേസ്​ കൊടുക്കുക, വിവിധ സർട്ടിഫിക്കറ്റുകളും പെർമിറ്റുകളും നേടുക, കളഞ്ഞുപോയ സാധനങ്ങളെക്കുറിച്ച്​ പരാതി നൽകുക എന്നിവയൊക്കെ ഇൗ സ്​റ്റേഷൻ വഴി ചെയ്യാം. കളഞ്ഞുകിട്ടിയ സാധനങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ഇവിടെ നൽകാം. ഇത്തരം സാധനങ്ങൾ നിക്ഷേപിക്കാനുള്ള പെട്ടിയും സജ്ജമാക്കിയിട്ടുണ്ട്​. എമിറേറ്റ്​ ​െഎഡി, ഡ്രൈവിങ്​ ലൈസൻസ്​, പാസ്​പോർട്ട്​ എന്നിവയിൽ ഏതെങ്കിലുമൊന്ന്​ ഉപ​യോഗിച്ച്​ രജിസ്​റ്റർ ചെയ്​ത ശേഷം കമ്പ്യൂട്ടറിലെ നിർദേശങ്ങൾ അനുസരിച്ച്​ സേവനങ്ങൾ തെര​ഞ്ഞെടുക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:police stationgulf newsmalayalam news
News Summary - police station-Gulf news
Next Story